Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]
വാതിൽക്കൽ നിന്നോണ്ടാ അങ്ങനെ ചെയ്തത്…ആരെങ്കിലും കണ്ടാൽ നമ്മടെ മനസ്സിൽ എന്താണെന്ന് പോലും അറിയാതെ അവരോരോന്ന് പറഞ്ഞുണ്ടാക്കും."
"ഞാൻ അപ്പോൾ അതൊന്നും ആലോചിച്ചില്ല ചേച്ചി…സോറി…"
"നീ സോറി ഒന്നും പറയണ്ട അതിന്…നമ്മുടെ അന്നേരത്തെ മാനസികാവസ്ഥ നമ്മൾക്ക് അറിയാമല്ലോ…ഞാൻ പറഞ്ഞെന്നേയുള്ളൂ."
"മനസ്സിലായി ചേച്ചി…അടുത്ത തവണ ഞാൻ ആരും കാണാതെ ചെയ്യാൻ ശ്രദ്ധിച്ചോളാം…" ആര്യൻ കളിയായി ശാലിനിയോട് പറഞ്ഞു.
ശാലിനി ഒന്ന് ഞെട്ടി അവൻ്റെ മുഖത്തേക്ക് നോക്കിയതും ആര്യൻ അവളുടെ നോട്ടം കണ്ട് പൊട്ടിച്ചിരിച്ചു. അവൾ അവനെ കളിയാക്കിയതാണെന്ന് മനസ്സിലായ ശാലിനിയും ഒരു ആശ്വാസത്തോടെ അവനെ നോക്കി അവൻ്റെ തോളിൽ അടിച്ചുകൊണ്ട് ചിരിച്ചു.
"മ്മ്…പഴയ ആര്യനായി വരുന്നുണ്ട് അതുകൊണ്ട് ഇതിന് ഞാൻ മറുപടി ഒന്നും പറയുന്നില്ല."
"പറയന്നേ…എനിക്കും കാണണം പഴയ ശാലിനിയെ."
"അടുത്ത തവണ നീ എന്തെങ്കിലും പറയുമ്പോൾ തീർച്ചയായും കണ്ടിരിക്കും പോരെ."
"ഓക്കേ ഹഹ…"
അവർ വീണ്ടും പഴയപോലെ തന്നെ കളി തമാശകൾ പറഞ്ഞ് ഇന്നലത്തെ സംഭവം പാടെ മനസ്സിൽ നിന്നും മായിച്ചുകൊണ്ട് വീട്ടിലേക്കുള്ള നടത്തം തുടർന്നു.
ശാലിനിയെ അവളുടെ വീട്ടിലാക്കിയ ശേഷം ആര്യൻ അവൻ്റെ വീട്ടിലേക്ക് പോയി. രാവിലത്തെ എല്ലാ പരിപാടികളും തീർത്ത് ആര്യൻ ജോലിക്ക് പോകാൻ ഒരുങ്ങി. അവൻ വീടിൻ്റെ ഗേറ്റിന് സമീപം ലിയയെ കാത്ത് നിന്നു.
എട്ടര കഴിഞ്ഞപ്പോഴേക്കും ലിയ നടന്നു വരുന്നത് ആര്യൻ കണ്ടു. അവനെ കണ്ടതും ലിയയുടെ മുഖത്ത് സന്തോഷം പടർന്നു. അവൾ അവൻ്റെ അരികിലേക്ക് ചെന്നു.
"ഞാൻ കരുതി നീ പോയിട്ടുണ്ടാകുമെന്ന്."
"ചേച്ചി വരട്ടെ എന്ന് കരുതി."
"മ്മ്…ഇന്നെന്താ കഴിക്കാൻ പോയില്ലേ?"
"ഇല്ലാ ഇന്ന് ഞാൻ തന്നെ ഉണ്ടാക്കി കഴിച്ചു."
"ആഹാ…കേറട്ടെ
💬 Comments
View all comments