Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]
അവൻ്റെ കൈയിൽ പിടിച്ച് അവനെയും നിർത്തി. അവൾ അവളുടെ കൈ എടുത്ത് അവൻ്റെ കവിളിൽ വച്ചുകൊണ്ട് അവനെ നോക്കി നിന്നു.
"നിനക്ക് വിഷമം ഉണ്ടെന്ന് എനിക്കറിയാം…പക്ഷേ ആ സംഭവം നീ മറക്കണം…ഞാൻ കാരണം നിൻ്റെ മനസ്സ് വേദനിക്കാൻ പാടില്ലാ."
"ചേച്ചി കാരണം ഒന്നുമല്ലാ എല്ലാം ഞാൻ കാരണം തന്നെയല്ലേ…"
"അങ്ങനെയൊരു തോന്നൽ വേണ്ട…എനിക്കും അത് സങ്കടം ആകും…അതുകൊണ്ട് എല്ലാം മറന്ന് പഴയത് പോലെ ആകാമെങ്കിൽ മാത്രം നീ ഇവിടുന്നങ്ങോട്ട് എൻ്റെ കൂടെ വന്നാൽ മതി…"
"മ്മ്…" ആര്യൻ തല കുനിച്ചുകൊണ്ട് മൂളി.
"മുഖത്തേക്ക് നോക്ക്…പറ മറക്കില്ലേ എല്ലാം?"
"ശരി ചേച്ചി…മറക്കാം…" അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
"എങ്കിൽ ഇനിയൊന്നു ചിരിച്ചെ…"
അവൻ ശാലിനിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. ശാലിനി അവൻ്റെ കവിളിൽ ഒന്നുകൂടി തഴുകിയ ശേഷം വീണ്ടും നടന്നു. ഒപ്പം അവനും.
അവർ കുളത്തിൽ എത്തി ഏകദേശം പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും ചന്ദ്രികയും വന്നു. ഇന്നലെ എപ്പോ പോയി എന്ന് ചന്ദ്രിക തിരക്കിയെങ്കിലും ശാലിനി ചന്ദ്രികയോട് ഇന്നലെ നടന്ന കാര്യങ്ങളെ പറ്റിയൊന്നും പറഞ്ഞില്ല. അവർ മൂവരും ഒരേ സമയം തന്നെ അലക്കും കുളിയുമൊക്കെ കഴിഞ്ഞ് അവിടെ നിന്നും തിരിച്ചു കയറി. ചന്ദ്രിക ചേച്ചിയോട് ആര്യൻ ഊണിൻ്റെ കാര്യം മറക്കണ്ട എന്ന് പറഞ്ഞിട്ട് അവൻ ശാലിനിയോടൊപ്പം വീട്ടിലേക്ക് നടന്നു.
"നിന്നോടൊരു കാര്യം ചോദിക്കണമെന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു."
"എന്താ ചേച്ചി?"
"ഇന്നലെ പോകാൻ നേരം എന്തുവാ കാണിച്ചതെന്ന് ഓർമയുണ്ടോ?"
"അയ്യോ ചേച്ചി ഞാൻ വേറെ ഒരു ഉദ്ദേശത്തോടെയും അല്ലാ…"
"അതെനിക്ക് അറിയാം ചെക്കാ…ഞാൻ പറഞ്ഞത് നീ എൻ്റെ വീടിൻ്റെ
💬 Comments
View all comments