Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]
എന്ന് കരുതി അവൻ തിണ്ണയിലേക്ക് കയറിയ ശേഷം വാതിലിൽ മെല്ലെ രണ്ട് കൊട്ട് കൊട്ടി.
ശാലിനി ഉടനെ തന്നെ വന്ന് വാതിൽ തുറന്നു. പുറത്തെ ലൈറ്റിൻ്റെ അരണ്ട വെളിച്ചത്തിൽ അവൾ അവനെ കണ്ടു. ആര്യൻ ആയിരിക്കണം എന്ന് ശാലിനി ഊഹിച്ചതുകൊണ്ട് തന്നെ അവളുടെ മുഖത്ത് വലിയ ഭാവ വത്യാസങ്ങൾ ഒന്നും ആര്യൻ കണ്ടില്ല. എന്നിരുന്നാൽ കൂടി അവൻ വന്നതിൻ്റെ ഒരു സന്തോഷം അവൾക്കുണ്ടായിരുന്നു.
"നേരത്തെ ആണല്ലോ?"
"ആണോ…എങ്കിൽ കുറച്ച് കഴിഞ്ഞ് പോകാം."
"വേണ്ടാ പോയേക്കാം ഞാൻ ബക്കറ്റ് എടുത്തിട്ട് വരാം."
"മ്മ് ശരി."
ആര്യൻ മുറ്റത്തേക്ക് ഇറങ്ങി നിന്നുകൊണ്ട് ശാലിനി വരുന്നതും കാത്ത് നിന്നു. അധികം താമസിക്കാതെ തന്നെ അവള് വീട് പൂട്ടി ഇറങ്ങി താക്കോൽ അമ്മയുടെ മുറിയുടെ ജനൽപ്പടിയിൽ വച്ചുകൊണ്ട് ആര്യൻ്റെ അരികിലേക്ക് നടന്നു.
"ചേച്ചി എത്ര മണിക്കാ സാധാരണ ഇറങ്ങുന്നത്?"
"അങ്ങനെ ഒരു നിശ്ചിത സമയം ഒന്നുമില്ല. ആറേകാൽ അല്ലെങ്കിൽ ആറര."
"അമ്മയും അമ്മുവും ഒന്നും എഴുന്നേറ്റില്ലേ?"
"ഇല്ലാ…അമ്മൂനെ ഞാൻ ചെന്നു കഴിഞ്ഞേ വിളിക്കൂ. അവൾ അമ്മയുടെ കൂടെയാണ് കിടക്കുന്നത്. അവളെ വിളിക്കുമ്പോൾ അമ്മയും അപ്പോൾ എഴുന്നേൽക്കും."
"ആഹാ…"
"നല്ല തണുപ്പുണ്ടല്ലേ?"
"മ്മ്…അതേ."
പിന്നെ കുറച്ച് നേരം അവർ ഒന്നും സംസാരിക്കാതെ നടന്നു.
"നീ എന്താ ഒന്നും മിണ്ടാത്തെ?"
"ഏയ് ഒന്നുമില്ല…എന്തേ?"
"ഒരുനിമിഷം പോലും നീ മിണ്ടാതെ ഇരിക്കുന്നത് കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാ. എന്താ പറ്റിയത്?"
"ഒന്നും പറ്റിയില്ല ചേച്ചി."
"ഇന്നലത്തെ കാര്യം ആലോചിച്ചാണെങ്കിൽ അത് മറന്നേക്ക്…എപ്പോഴും സംസാരിക്കുന്ന നിന്നെയാ എനിക്കിഷ്ടം."
"സംസാരിക്കാൻ പെട്ടെന്ന് ഒന്നും കിട്ടാത്തതുപോലെ…മൊത്തത്തിൽ ഒരു ശൂന്യാവസ്ഥ."
ശാലിനി അവിടെ നിന്നുകൊണ്ട്
💬 Comments
View all comments