0%

Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]

Author : Aegon Targaryen Read All Parts 9.3K

ചേട്ടത്തിയുടെ വീട്ടിൽ കൊണ്ടുപോയി വച്ച ശേഷം ആര്യൻ കോളിംഗ് ബെൽ അമർത്തി.

"ആഹാ…ഇതെവിടേക്കാ ബാഗൊക്കെ തൂക്കി?" വാതിൽ തുറന്നു വന്ന മോളി ആര്യനെ നോക്കി ചോദിച്ചു.

"ഞാൻ നാട്ടിൽ പോകുവാണ് ചേട്ടത്തി…സൈക്കിൾ ഇവിടെ വെച്ചിട്ടുണ്ട് കേട്ടോ…കുഴപ്പമില്ലല്ലോ…"

"എന്ത് കുഴപ്പം…അവിടെ ഇരുന്നോട്ടെ…"

"തോമാച്ചനോട് പറഞ്ഞേക്ക് കേട്ടോ…"

"ഹാ പറഞ്ഞേക്കാം…ആര്യൻ പോയിട്ട് എന്ന് വരും…"

"മിക്കവാറും നാളെ എത്തും അല്ലെങ്കിൽ മറ്റന്നാൾ രാവിലെ…"

"മ്മ്…ശരി…"

"എങ്കിൽ പോട്ടെ ചേട്ടത്തി…"

"അതേ ആര്യാ…ഒന്ന് അകത്തേക്ക് വരുമോ?"

"എന്താ ചേട്ടത്തി?"

"വാ പറയാം…" എന്ന് പറഞ്ഞുകൊണ്ട് മോളി അകത്തേക്ക് കയറി.

ആര്യൻ അവൻ്റെ വാച്ചിലേക്കും ഗേറ്റിന് പുറത്ത് നിൽക്കുന്ന ലിയയേയും മാറി മാറി നോക്കിയിട്ട് ചെരുപ്പൂരി അകത്തേക്ക് കയറി.

"ചേട്ടത്തീ…" അകത്തേക്ക് കയറിയ ആര്യൻ മോളിയെ ഹാളിൽ കാണാഞ്ഞിട്ട് വിളിച്ചു.

"ഇവിടെ റൂമിൽ ഉണ്ട് ആര്യാ…ഇങ്ങോട്ട് പോരെ…"

ആര്യൻ മടിച്ച് മടിച്ച് റൂമിലേക്ക് ചെന്നു. മോളി തിരിഞ്ഞ് നിൽക്കുകയാണ്. അവൻ എന്തായിരിക്കും ചേട്ടത്തിയുടെ മനസ്സിൽ എന്ന് ആലോചിച്ച് അവരുടെ അരികിലേക്ക് ചെന്നു. പെട്ടെന്ന് മോളി തിരിഞ്ഞ് അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൻ്റെ വലതുകൈ പിടിച്ചുയർത്തി.

"ദാ ഇത് വച്ചോളൂ…"

"എന്താ ചേട്ടത്തി ഇത്?" തൻ്റെ കൈയിൽ മോളി വച്ച് തന്ന അഞ്ഞൂറിൻ്റെ രണ്ട് നോട്ടുകൾ നോക്കി ആര്യൻ ചോദിച്ചു.

"ഒരു വഴിക്ക് പോകുകയല്ലെ ഇരിക്കട്ടെ ആവശ്യങ്ങൾ കാണും…"

"വേണ്ട ചേട്ടത്തി…ഇതിൻ്റെയൊന്നും ആവശ്യമില്ല…"

"വേണം…ആവശ്യം വരും…എൻ്റെ ഒരു സന്തോഷത്തിനെങ്കിലും ഇത് വാങ്ങിയേ പറ്റൂ…"

"ചേട്ടത്തീ…അത്…"

"ഒന്നും പറയണ്ട…ഇതിനെ മറ്റൊരു തരത്തിലും ഉള്ള എൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി ആണെന്ന് കരുതരുത്…സ്വന്തം ചേട്ടത്തിയാ തരുന്നതെന്ന് കരുതിയാൽ മതി…"

💬 Comments

View all comments