0%

Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]

Author : Aegon Targaryen Read All Parts 9.3K

"മ്മ്…" ആര്യൻ ആ നോട്ടുകൾ കൈയിൽ ചുരുട്ടി മുറിക്ക് പുറത്തേക്ക് നടന്നു.

പെട്ടെന്ന് അവൻ ഒന്ന് നിന്ന ശേഷം തിരികെ വന്നു മോളിയുടെ നെറുകയിൽ ഒരു ചുംബനം നൽകി. മോളിയും അവൻ്റെ നെറുകയിൽ തിരിച്ചും ഒരു ചുംബനം കൊടുത്തിട്ട് അവനോട് "പോയിട്ട് വാ…" എന്ന് പറഞ്ഞ് യാത്രയാക്കി.

ആര്യൻ അവിടെ നിന്നും ഇറങ്ങി ലിയയുടെ അടുത്തേക്ക് നടന്നു.

"എവിടെയായിരുന്നു?"

"ചേട്ടത്തി ഒരു കാര്യം പറയാൻ വേണ്ടി വിളിച്ചതാ…"

"നിൻ്റെ കണ്ണെന്താ കലങ്ങിയിരിക്കുന്നത്?"

"എന്തോ പൊടി വീണെന്ന് തോന്നുന്നു…"

"എവിടെ നോക്കട്ടെ…"

ലിയ അവൻ്റെ കണ്ണുകൾക്ക് താഴെ കൈ പിടിച്ചുകൊണ്ട് നോക്കി.

"ഏയ് ഒന്നും കാണാനില്ല…" അവൾ ഇരുകണ്ണുകളിലും നോക്കിയ ശേഷം പറഞ്ഞു.

"പോയി കാണും…ഇപ്പോ കുഴപ്പമില്ല…"

"മ്മ്…വാ എങ്കിൽ…"

"ഒരിടത്ത് കൂടെ കയറാൻ ഉണ്ട്…"

"എവിടെ?"

"ശാലിനി ചേച്ചിയുടെ വീട്ടിൽ…"

"എന്നാൽ വേഗം വാ…"

അവർ ശാലിനിയുടെ വീട്ടിലേക്ക് നടന്നു. വീടിന് മുന്നിലെത്തിയ ശേഷം ആര്യൻ അകത്തേക്ക് കയറി. ലിയ ഗേറ്റിൽ തന്നെ നിന്നു.

ആര്യൻ ബെൽ അടിച്ചപ്പോൾ അമ്മ ഇറങ്ങി വന്നു.

"ആഹാ മോനോ…വാ മോനെ കയറി ഇരിക്ക്…"

"ഇല്ലമ്മെ…ഞാൻ നാട്ടിൽ വരെ ഒന്ന് പോകുവാ…ഒന്ന് പറഞ്ഞിട്ട് പോകാൻ വേണ്ടി കയറിയതാണ്…"

"ആണോ…അത് ശരി…ഞാൻ മോളെ വിളിക്കാം."

"ശാലിനീ…" അമ്മ അകത്തേക്ക് കയറി വിളിച്ചു.

"ദാ അമ്മേ വരുന്നു…" ശാലിനി അകത്ത് നിന്നും വിളിച്ച് പറഞ്ഞത് ആര്യൻ കേട്ടു.

ഉടനെ തന്നെ ശാലിനിയും അമ്മൂട്ടിയും കൂടി വെളിയിലേക്ക് വന്നു.

"ഹാ…നീ നേരത്തേ ഇറങ്ങിയോ?"

"നടക്കുവാ അതുകൊണ്ട് കുറച്ച് നേരത്തെ ഇറങ്ങി…"

"ചേട്ടൻ പോവാ…?" അമ്മൂൻ്റെ ആയിരുന്നു

💬 Comments

View all comments