0%

Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]

Author : Aegon Targaryen Read All Parts 9.3K

ചോദ്യം.

"ചേട്ടൻ ഒന്ന് വീട് വരെ പോയിട്ട് പെട്ടെന്ന് വരാട്ടോ…"

"ഹമ്മ്…"

"വരുമ്പോ അമ്മൂട്ടിക്ക് എന്താ വാങ്ങിക്കൊണ്ട് വരേണ്ടത്…?"

"മിഠായി…"

"കൊണ്ടുവരാട്ടോ…"

"മ്മ്…"

"എങ്കിൽ ഞാൻ പോയിട്ട് വരാം ചേച്ചീ…"

"ശരിയടാ…അമ്മയോട് ഞങ്ങളെപ്പറ്റിയൊക്കെ പറയണം…അന്വേഷിച്ചൂന്നും പറഞ്ഞേക്ക്…"

"അത് പിന്നെ പ്രത്യേകം പറയണോ ചേച്ചീ…അമ്മേ ഇറങ്ങുവാ എങ്കിൽ…"

"ശരി മോനെ…സൂക്ഷിച്ച് പോയിട്ട് വാ…"

ആര്യൻ അവരോട് എല്ലാവരോടും യാത്ര പറഞ്ഞ് അവിടുന്നും ഇറങ്ങി. പോകുന്ന വഴിയിൽ കണ്ടാൽ അറിയാവുന്ന രണ്ട് മൂന്ന് ആളുകൾ കൂടി അവനോട് സംസാരിക്കുകയും പോയിട്ട് വരാനും ഒക്കെ പറയുന്നത് ലിയ നോക്കി നിന്നു. തനിക്ക് മാത്രമല്ല ഈ നാട്ടിൽ അവനോട് ഇടപഴുകിയിട്ടുള്ള എല്ലാവർക്കും തന്നെ അവനെ വലിയ കാര്യവും സ്നേഹവും ആണെന്ന സത്യം ലിയ മനസ്സിലാക്കി.

അവർ നാലേകാലോടു കൂടി ബസ്സ് സ്റ്റോപ്പിൽ എത്തി. ലിയയെ ബസ്സ് സ്റ്റോപ്പിൽ നിർത്തിയിട്ട് അവൻ കുട്ടച്ചൻ്റെ കടയിലേക്ക് നടന്നു.

കടയിലേക്ക് കയറി കുട്ടച്ചനോടും അവൻ നാട്ടിൽ പോകുവാണെന്ന വിവരം പറഞ്ഞു. ശേഷം പുറകിലൂടെ ചെന്ന് അടുക്കള വഴി കയറി ചന്ദ്രികയോടും അവൻ യാത്ര പറഞ്ഞു.

പോകുന്നതിന് മുൻപ് ചന്ദ്രിക ഒരു പൊതി എടുത്ത് അവൻ്റെ കൈയിൽ കൊടുത്തിട്ട് ഇത് വച്ചോളാൻ പറഞ്ഞു.

"എന്താ ചേച്ചി ഇത്…"

"കുറച്ച് പഴംപൊരിയും ഉഴുന്നുവടയും…"

"എന്തിനാ ചേച്ചി ഇതൊക്കെ?"

"ഇരിക്കട്ടെ കുറേ ദൂരം യാത്ര ചെയ്യാൻ ഉള്ളതല്ലേ എപ്പോഴാ ഇനി ചെല്ലുക എന്ന് വച്ചാ…"

"മ്മ്…" അവൻ അവളെ ഒന്ന് വശം ചേർത്ത് കെട്ടിപ്പിടിച്ചു.

"പോയിട്ട് വാ…" ചന്ദ്രിക അവൻ്റെ കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.

ആര്യൻ അവിടെ നിന്നും

💬 Comments

View all comments