0%

Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]

Author : Aegon Targaryen Read All Parts 9.6K

ഇറങ്ങി ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഇത്രയൊക്കെ തന്നെ ഇവർ സ്നേഹിക്കാനും കരുതാനും താൻ ഇവർക്ക് വേണ്ടി എന്താണ് ഈ ഒരു ആഴ്ച കൊണ്ട് ചെയ്തത് എന്ന ചോദ്യം അവൻ്റെ മനസ്സിലും ഉടലെടുത്തു. എല്ലാവരുടെയും സ്നേഹം മനസ്സിൽ നിറച്ചുകൊണ്ട് അവൻ ബസ്സ് വന്നപ്പോൾ അവിടെ നിന്നും വണ്ടി കയറി.

ലിയയും ആര്യനും ഒരു സീറ്റിൽ തന്നെ ഇരുന്നു. ആര്യൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട ലിയ അവനോട് ചോദിക്കാൻ തുടങ്ങി.

"എന്ത് പറ്റി നിനക്ക്?"

"ഏയ് ഒന്നുമില്ല ചേച്ചി…"

"വീട്ടിൽ നിന്നും ഇറങ്ങുന്ന വരെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ…"

"എനിക്ക് ഇപ്പോഴും കുഴപ്പം ഒന്നും ഇല്ലല്ലോ അതിന്…"

"എന്നിട്ടാണോ ഇങ്ങനെ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്നത്…?"

"ചേച്ചിക്ക് തോന്നുന്നതാവും…"

"നീ എപ്പോഴും തമാശ പറഞ്ഞും കളിച്ച് ചിരിച്ചും ഇരിക്കുന്നതുകൊണ്ടുള്ള പ്രശ്നം എന്താണെന്ന് നിനക്ക് അറിയാമോ?"

"എന്താ?"

"നീ പെട്ടെന്ന് സൈലൻ്റ് ആയാൽ നിനക്ക് എന്തോ സങ്കടം ഉണ്ടെന്ന് നിന്നെ അറിയാവുന്ന മറ്റുള്ളവർക്ക് പെട്ടെന്ന് മനസ്സിലാകും…"

ആര്യൻ ലിയ പറഞ്ഞത് കേട്ട് അവൾ തന്നെ ഇത്രയൊക്കെ മനസ്സിലാക്കിയോ എന്ന് ആലോചിച്ചുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു.

"എന്താ പറ്റിയത്…? പറ…"

"ഏയ്…ഈ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ നിങ്ങളൊക്കെ എന്നെ ഇത്രയും മനസ്സിലാക്കുകയും സ്നേഹിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം കൊണ്ടുള്ള ഒരു ചെറിയ സങ്കടം അത്രയേയുള്ളൂ…"

"ഈ കുറച്ച് ദിവസങ്ങൾ കൊണ്ട് നിനക്ക് ഞങ്ങളോടൊക്കെ സ്നേഹം തോന്നിയില്ലേ…അപ്പോ പിന്നെ ഞങ്ങൾക്ക് തിരിച്ചും അത് തോന്നിക്കൂടെ…"

ആര്യൻ അതിന് മറുപടി ഒന്നും പറയാതെ ലിയയുടെ മടിയിലിരിക്കുന്ന അവളുടെ ഹാൻഡ്ബാഗിനു മുകളിൽ വച്ചിരിക്കുന്ന

💬 Comments

View all comments