Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]
കണ്ണുകൾ പ്രകാശിക്കുന്നത് അവൻ തിരിച്ചറിഞ്ഞു. മോളിയും അവരോടൊപ്പം അവിടെ വന്നിരുന്ന് അവൻ്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.
ഒരു പതിനഞ്ചു മിനുട്ടിന് ശേഷം ആര്യൻ അവിടെ നിന്നും ഇറങ്ങി വീട്ടിൽ കയറി ഒരു പൊതി എടുത്തുകൊണ്ട് അടുത്തതായി ശാലിനിയുടെ വീട്ടിലേക്ക് നടന്നു.
ബെൽ അടിക്കുന്നതിന് മുന്നേ തന്നെ ശാലിനി അവനെ കണ്ട് പുറത്തേക്കിറങ്ങി വന്നു.
"ആഹാ വന്നായിരുന്നോ നീ…കയറി വാ…"
"ഞാൻ കുളിയും ജപവും ഒക്കെ കഴിഞ്ഞ് ഇറങ്ങാൻ വേണ്ടി വെയിറ്റ് ചെയ്തതാ…നാലര ആയപ്പോ എത്തി."
"അത് ശരി…"
ആര്യൻ അവളുടെ ഒപ്പം അകത്തേക്ക് കയറി ഹാളിൽ ഇരുന്നു. ആര്യൻ്റെ ശബ്ദം കേട്ടതും അമ്മു അകത്ത് നിന്നും ഓടി വന്നു.
"ആഹാ വാ വാ…ദാ അമ്മൂട്ടി എന്നോട് പറഞ്ഞ സാധനം…" ആര്യൻ അവൻ്റെ കൈയിൽ ഇരുന്ന പൊതി അവളുടെ നേരെ നീട്ടി.
"എന്താടാ അത്?" ശാലിനി അവനോട് ചോദിച്ചു.
"കുറച്ച് മിഠായിയും ചോക്കലേറ്റുമാ…"
"ഹായ്…" അമ്മു സന്തോഷത്തോടെ അവനെ നോക്കി അത് വാങ്ങി.
"അവൾ എന്തെങ്കിലും വട്ട് പറഞ്ഞെന്ന് കരുതി നീ ഇതൊക്കെ വാങ്ങണമായിരുന്നോ…"
"ഓ പിന്നെ മിട്ടായി വേണമെന്ന് പറയുന്നത് വട്ടല്ലേ…മോള് അമ്മ പറയണേ ഒന്നും കാര്യമാക്കേണ്ട കേട്ടോ അമ്മയുടെ മൂഡ് ശരിയല്ലാ അതാ…" ആര്യൻ അമ്മുവിനെയും ശാലിനിയെയും മാറി മാറി നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
അവൻ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായ ശാലിനി അവനെ നോക്കി പുരികം ഉയർത്തി.
"ചേട്ടന് ഒരുമ്മ തന്നേ ഇനി…"
"ഉമ്മാ…" അമ്മു അവൻ്റെ കവിളിൽ അമർത്തി ഒരു സ്നേഹ ചുംബനം നൽകി. ആര്യൻ തിരിച്ചും അവൾക്കൊരു ഉമ്മ കൊടുത്ത ശേഷം അവളോട് അതുകൊണ്ടുപോയി
💬 Comments
View all comments