0%

Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]

Author : Aegon Targaryen Read All Parts 9.8K

അറിയിക്കാനും പറഞ്ഞു…"

"കണ്ടോ അമ്മക്ക് നിന്നെക്കാൾ സ്നേഹം ഉണ്ട്…"

"അത് ശരി…അമ്മ പിന്നെ വേറൊരു കാര്യം കൂടി പറഞ്ഞു."

"എന്താ…?"

"മോളോട് പറയണം വിഷമിക്കരുത്, ധൈര്യമായിമുന്നോട്ട് പോകണം, അമ്മയുടെ പ്രാർത്ഥന ഉണ്ടെന്ന്…"

"മ്മ്…" ലിയയുടെ മുഖം ചെറുതായി ഒന്ന് വാടിയെങ്കിലും അവൻ തന്നെ പറ്റി എല്ലാം തന്നെ അമ്മയോട് പറഞ്ഞെന്നും അതുകൊണ്ടാണ് അമ്മ അങ്ങനെ പറഞ്ഞത് എന്നതും ഓർത്തപ്പോൾ അവൾക്ക് അതിയായ സന്തോഷം ഉണ്ടായി.

"ഇത്രയൊക്കെ ആണ് ഇന്നലത്തെ വിശേഷങ്ങൾ…ഇപ്പോ സമാധാനം ആയോ?"

"മ്മ്…" ലിയ പുഞ്ചിരിച്ചു.

"ഞാൻ ഒന്ന് ടോയ്‌ലറ്റിൽ പോയിട്ട് വരാം എങ്കിൽ…"

ആര്യൻ അവിടെ നിന്നും എഴുന്നേറ്റ് ടോയ്‌ലറ്റിൽ കയറി മൂത്രം ഒഴിച്ച ശേഷം കൈയും മുഖവും കഴുകി പുറത്തേക്ക് വന്നു. മുഖം തുടച്ച ശേഷം ഫ്രണ്ടിലേക്ക് പോകാൻ തുടങ്ങിയപ്പോഴേക്കും ലിയ അവിടേക്ക് വന്നു. ആര്യൻ അവളോട് എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നെ ലിയ അവൻ്റെ അടുത്തേക്ക് നിറമിഴികളുമായി ചെന്ന് അവനെ ചുറ്റി കരയാൻ തുടങ്ങി.

എന്താണെന്ന് മനസ്സിലാകാതെ ആര്യൻ സ്തംഭിച്ച് നിന്നു. അവൻ ഉടനെ തന്നെ അവളെ പുറത്ത് മെല്ലെ തട്ടി വിളിച്ചുകൊണ്ട് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

"ചേച്ചീ…ഇങ്ങനെ കരയാൻ ഇപ്പോ എന്താ പറ്റിയത്…കരയല്ലേ…എന്താണെന്ന് പറ…"

ലിയ കുറച്ച് നിമിഷങ്ങൾ കൂടി അവനെ കെട്ടിപ്പിടിച്ച് നിന്ന ശേഷം മെല്ലെ തല അവൻ്റെ നെഞ്ചിന് മുകളിൽ നിന്നും ഉയർത്തി അവൻ്റെ മുഖത്തേക്ക് നോക്കി.

"എന്താ ചേച്ചി…വാ ഇവിടെയിരിക്ക്…"

അവൻ അവളെ ഒരു കസേരയിലേക്ക് ഇരുത്തിയ ശേഷം കുടിക്കാൻ വെള്ളം കൊടുത്തിട്ട് അവളുടെ മുന്നിൽ മുട്ട് കുത്തി നിന്നു.

"പറ എന്താ പറ്റിയത്?"

"അത്…നീ ഇന്നലെ

💬 Comments

View all comments