Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]
എൻ്റെ കൂടെ ഇല്ലായിരുന്നെങ്കിൽ…" ശാലിനി വീണ്ടും കരയാൻ തുടങ്ങി.
അത്രയും പറഞ്ഞപ്പോൾ തന്നെ ആര്യന് കാര്യം എന്താണെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു.
"കരയാതെ ചേച്ചീ…അത് കഴിഞ്ഞില്ലേ…ഇത്രയും നേരം കുഴപ്പമില്ലാതെ ഇരുന്നിട്ട് ഇപ്പോ എന്തിനാ അത് ഓർത്തത് അതുകൊണ്ടല്ലേ…പോട്ടെ സാരമില്ല…"
ആര്യൻ അവളുടെ തലയിൽ മെല്ലെ തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"ഓർക്കണ്ടാ ഒന്നും നിന്നോട് ചോദിക്കണ്ടാ എന്ന് തന്നെ ഉറപ്പിച്ചാടാ വന്നത്…പക്ഷേ…പറ്റണില്ലെടാ…"
"ശ്ശേ…ഇങ്ങനെ കരയല്ലേ…"
"നീ അപ്പോൾ വന്നില്ലായിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യാ…"
"ഒന്നും ഓർക്കണ്ടാ…ഒന്നും സംഭവിച്ചിട്ടുമില്ല സംഭവിക്കാൻ പോകുന്നുമില്ലായിരുന്നു…ചേച്ചി മനസ്സ് വിഷമിപ്പിക്കാതെ…"
ആര്യൻ അവൾക്ക് കുടിക്കാൻ കുറച്ചുകൂടി വെള്ളം കൊടുത്ത ശേഷം അവളെ എഴുന്നേൽപ്പിച്ച് നിർത്തി. അവൻ അവളുടെ കണ്ണുകളിൽ നിന്നും പൊഴിയുന്ന നീർതുള്ളികൾ കൈകൊണ്ട് തുടച്ച ശേഷം അവളോട് പോയി മുഖം കഴുകി വരാൻ ആവശ്യപ്പെട്ടു.
ലിയ അകത്തേക്ക് പോയി മുഖം കഴുകി തുടച്ച് കലങ്ങിയ കണ്ണുകളുമായി പുറത്തേക്ക് വന്നു. അവൻ അവളെയും കൂട്ടി അവളുടെ മേശയുടെ അടുത്തേക്ക് പോയി.
ലിയയെ കസേരയിൽ ഇരുത്തിയ ശേഷം ആര്യൻ അവളുടെ അരികിലായി തന്നെ ഇരുന്നു.
അവളുടെ വിഷമം മുഴുവൻ മാറുന്നതും നോക്കി അവൻ അവിടെ തന്നെ ഒന്നും മിണ്ടാതെ ഇരുന്നു.
"ഞാൻ ആകെ പേടിച്ച് പോയെടാ…എനിക്ക് എങ്ങനെ പ്രതികരിക്കണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാത്ത ഒരു അവസ്ഥ ആയിരുന്നു…നിന്നെ ഒന്ന് തിരിഞ്ഞ് പോലും നോക്കാൻ പറ്റാത്ത അവസ്ഥ…എന്നിട്ടും എൻ്റെ അപ്പോഴത്തെ വിഷമം മനസ്സിലാക്കി നീ അവിടേക്ക് വന്നില്ലേ…നന്ദിയുണ്ട് നിന്നോട്…ഒരുപാട് നന്ദി…"
"എന്താ ചേച്ചീ ഇങ്ങനെയൊക്കെ…ഞാൻ എനിക്ക് ഇവിടെ ഒരു ചേച്ചിയുണ്ടെന്ന് അമ്മയോട് പറഞ്ഞത് അത്
💬 Comments
View all comments