0%

Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]

Author : Aegon Targaryen Read All Parts 9.8K

ശരിക്കും ഉദ്ദേശിച്ച് തന്നെയാണ്…ഇനിയും ചേച്ചിക്ക് എന്തേലും ബുദ്ധിമുട്ട് ഇതുപോലെ ഉണ്ടായാൽ ഞാൻ കാണും കൂടെ…അതിന് ഇങ്ങനെ നന്ദി ഒന്നും പറയണ്ട എന്നോട്…"

"എനിക്കറിയാം ടാ…നീയും എനിക്കെൻ്റെ സ്വന്തം അനിയൻ തന്നെയാണ്…നിന്നോട് ഒന്നും പറയാൻ പറ്റാത്ത മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ അപ്പോൾ…അതുകൊണ്ട് ഇപ്പോ പറഞ്ഞെന്നേ ഉള്ളൂ…എൻ്റെ ഒരു സമാധാനത്തിന്…"

"ചേച്ചിക്ക് ഒരു സമാധനക്കുറവും വേണ്ട…എനിക്ക് ചേച്ചി ഇങ്ങനെ വിഷമിക്കുന്നത് കാണാതെ ഇരുന്നാൽ മാത്രം മതി…"

അവൻ അവളുടെ കൈകളിൽ പിടിച്ച് പറഞ്ഞു. അവളും അവൻ്റെ കൈകളിൽ അമർത്തി പിടിച്ചു. കുറച്ച് സമയം അവർ അങ്ങനെ മൗനമായി ഇരുന്നു. ലിയയുടെ സങ്കടം പൂർണമായി മാറി വന്നു.

"നിനക്കെങ്ങനെ മനസ്സിലായി…?"

"എന്ത്?"

"അയാളെന്നെ ശല്യം ചെയ്യുവാണെന്ന്…"

"അത് ചേച്ചിയുടെ അപ്പോഴത്തെ പെരുമാറ്റവും ശരീര ഭാഷയും ഒക്കെ കണ്ടപ്പോൾ തന്നെ എനിക്കെന്തോ പന്തികേട് തോന്നിയിരുന്നു…പിന്നെ അയാൾ ചേച്ചിയുടെ കൈയിൽ കയറി പിടിക്കുന്നത് കണ്ടതോടെ ആണ് ഉറപ്പിച്ചത്…"

"മ്മ്…നീ എങ്ങനെയാ അയാളെ മാറ്റിയത്?"

"ഞാൻ അയാളുടെ മുന്നിൽ കയറി നിന്നു അത്രതന്നെ…"

"ഒന്നും പറഞ്ഞില്ലേ…?"

"ഇല്ല ചേച്ചി…എന്തേ?"

"അല്ലാ ഞാൻ നിന്നെ തിരിഞ്ഞ് നോക്കിയപ്പോൾ അയാളെ നിൻ്റെ പുറകിലൊന്നും കണ്ടതായി ഓർക്കുന്നില്ല അതാ ചോദിച്ചത്…"

"ആണോ…ചിലപ്പോ അയാൾ അതിന് മുന്നേ എവിടെയെങ്കിലും ഇറങ്ങിക്കാണും…"

"മ്മ്…"

ആര്യൻ അവൻ അയാളോട് പറഞ്ഞതൊന്നും മനപ്പൂർവം തന്നെ ലിയയോട് പറഞ്ഞില്ല…ലിയ അവൻ പറഞ്ഞത് മുഴുവൻ വിശ്വസിച്ചതുമില്ല…കൂടുതൽ ഒന്നും തന്നെ അവനോട് ചോദിക്കാനും മുതിർന്നില്ല.

"ഇനി ഇങ്ങനെ എന്തെങ്കിലും അനുഭവം ഉണ്ടായാൽ ചേച്ചി ഉടൻ തന്നെ പ്രതികരിക്കണം കേട്ടോ…"

"മ്മ്…"

"ചേച്ചി ഒന്ന് അയാളെ തിരിഞ്ഞ് കണ്ണുരുട്ടിയെങ്കിൽ പോലും അയാള്

💬 Comments

View all comments