0%

Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]

Author : Aegon Targaryen Read All Parts 10.1K

ഒരു വിളി കേട്ടപോലെ തോന്നി. അവൻ പൈപ്പ് ഓഫ് ആക്കി കാത് കൂർപ്പിച്ചു.

"ടാ…നീ കുളിക്കുവാണോ?"

വിളി കേട്ടത് തോന്നൽ അല്ലായിരുന്നു എന്ന് ശാലിനിയുടെ ശബ്ദം കേട്ടപ്പോൾ അവന് മനസ്സിലായി. താൻ വാതിൽ കുറ്റിയിട്ടുരുന്നില്ല എന്ന് ആര്യൻ തിരിച്ചറിഞ്ഞു.

"ആണ് ചേച്ചി…ഞാൻ മേല് കഴുകുവാണ്…"

"വീട് തുറന്നിട്ടിട്ടാണോ കുളിക്കാൻ കയറുന്നത്…ഞാൻ ഒന്ന് തട്ടിയപ്പോഴേക്കും വാതില് തുറന്നു അതാ കയറിയത്…"

"അത് കുഴപ്പമില്ല ചേച്ചീ…എന്താ കാര്യം…പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട്…"

"നീ ഇന്നലെ പോയപ്പോൾ പുസ്തകം എടുത്തില്ലല്ലോ ഞാൻ അത് കൊണ്ടുവന്നിട്ടുണ്ട്…പകരം വേറെ ഒരു പുസ്തകം കൂടി വേണം…നീ ഇപ്പോ ഇറങ്ങുമോ…അമ്മ വിളക്ക് കത്തിക്കുന്നതിന് മുന്നേ എനിക്ക് ചെല്ലണം…"

"അതിനെന്താ…എന്നെ നോക്കണ്ടാ…കൊണ്ടുവന്ന പുസ്തകം മേശയിൽ വെച്ചിട്ട് ചേച്ചി തന്നെ ഇഷ്ടമുള്ളത് നോക്കി ഒരെണ്ണം എടുത്തോ…"

"ഹാ ശരി…"

ശാലിനി അവൻ്റെ മുറിയിലേക്ക് കയറി പഴയ പുസ്തകം മേശയിൽ വച്ചു. അതിന് ശേഷം അവിടിരുന്ന പുസ്തകങ്ങളിൽ ചിലതിൽ പെട്ടെന്ന് കണ്ണോടിച്ച് നോക്കി. ഒരുപാട് നേരം നോക്കി നിന്ന് ഒരെണ്ണം എടുക്കാൻ സമയം ഇല്ലാഞ്ഞതിനാൽ ശാലിനി അവിടെ ഇരുന്ന പുസ്തകങ്ങളിൽ ഒരെണ്ണം എടുത്ത് "ഇതെങ്കിൽ ഇത്" എന്ന് പറഞ്ഞുകൊണ്ട് മുറിക്ക് പുറത്തേക്ക് വന്നു.

"ടാ ഞാൻ ഒരെണ്ണം എടുത്തിട്ടുണ്ട്…പോവാ കേട്ടോ…നിൽക്കാൻ സമയമില്ല…"

"ശരി ചേച്ചീ…പോകുമ്പോ വാതില് ചാരിയേക്കേ…"

"ആടാ…"

ശാലിനി വാതിൽ ചാരി അവളുടെ വീട്ടിലേക്ക് പോയി. അഞ്ച് മിനുട്ടിനുള്ളിൽ തന്നെ ആര്യൻ കുളി കഴിഞ്ഞിറങ്ങി മുറിയിലെത്തി വേഷം മാറി. ശാലിനി കൊണ്ടുവച്ച പുസ്തകം അവൻ മറ്റു പുസ്തകങ്ങളുടെ മുകളിൽ വച്ചിട്ട് മുറിക്ക് പുറത്തേക്കിറങ്ങാൻ തിരിഞ്ഞു. പെട്ടെന്ന് എന്തോ ഓർത്ത പോലെ ആര്യൻ

💬 Comments

View all comments