0%

Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]

Author : Aegon Targaryen Read All Parts 8.4K

അയാളെന്നേ നന്നായി പോയേനെ…സംസാരിക്കാൻ ചെന്നാൽ അയാളെന്തൊക്കെ പറയുമെന്നു പോലും അറിയില്ല…അതുകൊണ്ട് ആര്യൻ അതിനൊന്നും മുതിരേണ്ടാ…കാണാതിരിക്കുന്നത് തന്നെയാ നല്ലത്…"

"മ്മ്…എങ്കിൽ ശരി ഇത്താ…ഞാൻ പോട്ടേ…"

"ശരി ആര്യാ…"

ആര്യൻ പടികൾ ഇറങ്ങി അവൻ്റെ ചെരുപ്പ് ഇട്ടുകൊണ്ട് പോകാനായി തിരിഞ്ഞു. നടക്കുന്നതിന് മുന്നേ അവൻ വീണ്ടും തിരിഞ്ഞ് സുഹറയുടെ മുഖത്ത് ഒന്ന് നോക്കി പുഞ്ചിരിച്ചു.

"ഇത്തയ്ക്ക് ഒരു അനിയൻ ഉണ്ടായിരുന്നു അല്ലേ…?"

തൻ്റെ പെട്ടെന്നുള്ള ആ ചോദ്യം കേട്ടപ്പോൾ സുഹറയുടെ മുഖത്ത് ഒരു ചോദ്യഭാവം നിറയുന്നത് ആര്യൻ കണ്ടു.

"അതേ…ആര്യന് എങ്ങനെ…?"

"അറിയാം എന്നല്ലേ…ഞാൻ ഇത്താ എന്ന് വിളിക്കുമ്പോൾ ഇത്തയുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം ഞാൻ ശ്രദ്ധിക്കാറുണ്ട്…പിന്നെ വെറും രണ്ടു തവണ മാത്രം കണ്ട എന്നോട് ഇത്ത ഇങ്ങനെ സ്നേഹം കാണിക്കേണ്ട കാര്യവും ഇല്ലല്ലോ…"

ആര്യൻ പറഞ്ഞത് കേട്ട് സുഹറ അവനെ വാത്സല്യത്തോടെ തന്നെ നോക്കി നിന്നു.

"വരട്ടെ ഇത്താ…"

"മ്മ്…" സുഹറ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.

ആര്യൻ അവിടെ നിന്ന് വീണ്ടും ഓഫീസിലേക്ക് തന്നെ നടന്നു. പോകുന്ന വഴിയിൽ സുഹറയുടെ മനസ്സിലെ വിഷമവും സങ്കടവും നേരിട്ട് അവളിൽ നിന്ന് തന്നെ അറിഞ്ഞതിൻ്റെ നൊമ്പരവും ആര്യൻ്റെ ഉള്ളിൽ നിറഞ്ഞിരുന്നു.

ആര്യൻ ഓഫീസിലേക്ക് കയറിയതും അവനെയും കാത്ത് അവിടെ ഇരുന്ന ലിയയുടെ ചോദ്യവും ഒന്നിച്ചായിരുന്നു.

"എവിടെയായിരുന്നു ഇത്രയും നേരം?"

"ഏഹ്…ഞാൻ ഇപ്പോ അങ്ങോട്ട് പോയതല്ലേയുള്ളൂ…"

"നീ പോയിട്ട് ഇരുപത് മിനുട്ട് ആയി…"

"അതാണോ ഇത്രയും വലിയ നേരം…?"

"ഇരുപത് മിനുട്ടെന്താ ചെറിയ സമയാ…?"

"ശെടാ…ഞാൻ ചെന്നപ്പോൾ ഇത്ത ആഹാരം കഴിക്കുവായിരുന്നു…അതാ താമസിച്ചത്…"

"കഴിച്ചു കഴിയുന്നത് വരെ നിനക്ക് നോക്കിയിരിക്കണോ അത് എടുത്തിട്ട് ഇങ്ങു

💬 Comments

View all comments