Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]
പോന്നാൽ പോരെ…"
"ഒരു പത്ത് മിനുട്ട് അവിടെ ഇരുന്നെന്ന് വെച്ച് എന്ത് സംഭവിക്കാനാ ചേച്ചീ…എന്താ ചേച്ചീടെ പ്രശ്നം ശരിക്കും അത് പറ…"
"എന്ത് പ്രശ്നം?"
"പിന്നെ എന്തിനാ ഇങ്ങനെ കിടന്നു വഴക്കിടുന്നത്…?"
"അതിന് ആരാ വഴക്കിട്ടത്…?"
"പിന്നെ ഞാനാണോ?"
"ഞാൻ നിന്നോട് താമസിച്ചത് എന്താണെന്നല്ലേ ചോദിച്ചുള്ളൂ…"
"ഹാ…അതെന്തുകൊണ്ടാണെന്ന് ഞാൻ പറഞ്ഞല്ലോ…പിന്നെ എന്താ പ്രശ്നം…?"
"മ്മ്…ശരി ആയിക്കോട്ടെ…"
"ശെടാ…ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും കൂടെ ഇരിക്കുന്നതും പോരാ പത്ത് മിനുട്ട് താമസിച്ചെന്നും പറഞ്ഞ് ഇങ്ങനെയുണ്ടോ…" എന്നും പറഞ്ഞ് ആര്യൻ അകത്തേക്ക് പോയി.
അതുകേട്ട ലിയ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അവൻ്റെ പുറകെ ചെന്നു.
"എന്താ നീ പറഞ്ഞത്…നിന്നോട് ഞാൻ ആവശ്യപ്പെട്ടോ ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും ഇവിടെ ഇരിക്കാൻ…"
"പിന്നെന്തിനാ ഞാൻ താമസിച്ചെന്ന് പറഞ്ഞു കിടന്നു ബഹളം ഉണ്ടാക്കുന്നത്…"
"ശരി…നീ ഇരിക്കണ്ടാ എങ്കിൽ…പൊയ്ക്കോ…വീട്ടിൽ പൊയ്ക്കോ…പോ…"
"ഹാ പോയേക്കാം…ഇങ്ങനെ ബഹളം ഉണ്ടാക്കാൻ ആണെങ്കിൽ എന്തിനാ ഇരിക്കുന്നത്…ഞാൻ പോവാ…"
ആര്യൻ അവൻ്റെ ബാഗും സാധനങ്ങളും എടുത്ത് ഓഫീസിൽ നിന്നും ഇറങ്ങി. ലിയ ഒന്നും മിണ്ടാതെ തന്നെ അവളുടെ കസേരയിൽ ഇരുന്നു. അവൻ പോകുന്നത് തടയണമെന്നുണ്ടെങ്കിലും അവളുടെ കോപം അതിന് അനുവദിച്ചില്ല. അവൻ പോകരുതേ എന്നവളുടെ മനസ്സ് മന്ത്രിച്ചു. പക്ഷേ ആര്യൻ സൈക്കിളിൽ കയറി വീട്ടിലേക്ക് പുറപ്പെട്ടു.
ലിയ ആര്യൻ പോയി മറയുന്നതും അവിടെ ഇരുന്നു. അവളുടെ ദേഷ്യം പതിയെ മാറി അത് സങ്കടത്തിലേക്ക് വഴിവച്ചു. ദേഷ്യം ഒന്നടങ്ങിയപ്പോഴാണ് അവളെന്തിനാണ് അവനോട് അങ്ങനെയൊക്കെ പെരുമാറിയതെന്ന് ലിയ ചിന്തിച്ചത്. അതിനും മാത്രം എന്താണ് ആര്യൻ ചെയ്തത് എന്ന് അവൾ ആലോചിക്കാൻ തുടങ്ങി. ശരിക്കും തനിക്ക് ഒരു നിമിഷം
💬 Comments
View all comments