Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]
മറ്റൊരു വിവാഹം വേണ്ടാ എന്ന് തന്നെ ഞാൻ ഉറച്ച് നിന്നു…ഒരു ജോലി ഉള്ളതുകൊണ്ട് എനിക്ക് മറ്റാരെയും ആശ്രയിക്കേണ്ടല്ലോ…അതുകൊണ്ട് പിന്നെ പതിയെ അവരും അതിനെ പറ്റി പറയാതെയായി…ഞാൻ സമ്മതിക്കില്ലെന്നറിയാം…"
"മ്മ്…എന്നാലും ഒരു തുണ വേണമെന്ന് എപ്പോഴെങ്കിലും തോന്നിയാൽ…"
"അത് തോന്നിയാൽ അല്ലേ…അപ്പോ നോക്കാം…പിന്നെ കൂട്ടിന് എനിക്ക് എൻ്റെ മോൻ ഉണ്ടല്ലോ അവൻ മതി എനിക്ക്…പിന്നെ ചേട്ടൻ്റെ ഓർമകളും…അതുകൊണ്ട് തന്നെ ഞാൻ തൃപ്തയാണ്…"
"മ്മ്…മോൻ അച്ഛനെ മിസ്സ് ചെയ്യുന്നുണ്ടോ…?"
"അച്ഛൻ ആയിരുന്നു അവനെല്ലാം…എന്നേക്കാൾ ഇഷ്ട്ടം അവന് അച്ഛനോട് ആയിരുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…ആദ്യമൊക്കെ നല്ല സങ്കടം ഉണ്ടായിരുന്നു…അധികം ആരോടും മിണ്ടാതെയായി…പിന്നെ പതിയെ പതിയെ എല്ലാം മാറി വന്നു…ഇപ്പോഴും മാറി വരുന്നു…കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ…"
"അതേ…" ആര്യൻ ഒരു ദീർഘശ്വാസം വലിച്ചു വിട്ടു.
"എന്താ നീ ഇപ്പോ ഇങ്ങനെ ചോദിക്കാൻ…?"
"ഏയ്…വെറുതെ…"
"നിനക്കെന്താ എന്നെ കെട്ടിച്ചു വിടാൻ വെല്ല ഉദ്ദേശ്യവും ഉണ്ടോ…?"
"ഏയ്…ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളൂ…"
"അതോ നിനക്കെന്നെ കെട്ടാൻ ആണോ…?"
അപ്രതീക്ഷിതമായുള്ള ലിയയുടെ ആ ചോദ്യം കേട്ട് ആര്യൻ ഒന്ന് ഞെട്ടി. അവളുടെ ഭാഗത്ത് നിന്നും അങ്ങനെയൊരു ചോദ്യം അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ആര്യൻ കിളി പോയി ഇരിക്കുന്നത് കണ്ട ലിയ അവനെ നോക്കി പൊട്ടിച്ചിരിച്ചു.
"ഹഹഹഹ…എടാ പൊട്ടാ…ഹഹ…ഞാൻ ചുമ്മാ ചോദിച്ചതാ…"
"മ്മ് നല്ലതാ…ഒന്ന് പോയെ ചേച്ചീ…"
"എന്നാലും എൻ്റെ ആര്യാ…നിൻ്റെ അപ്പോഴത്തെ ഇരുപ്പ് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു…ഹഹഹ"
"മതി കിണിച്ചത്…വലിയ തമാശ ആണെന്നാ വിചാരം…"
"അയ്യോ…ശരി…ഞാൻ കിണി നിർത്തി…അം…"
ആര്യൻ ഒന്നും മിണ്ടാതെ ഇരുന്നു.
"ടാ ഞാൻ വെറുതെ പറഞ്ഞതാ…നീ അത് വിട്ടേക്ക്…"
"മ്മ്…" ആര്യൻ
💬 Comments
View all comments