Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]
വേണ്ടി ആണ് അങ്ങനൊക്കെ പറഞ്ഞതും ചെയ്തതും…"
"അത് ശരി…ഹോ…ഞാൻ ആകെ പേടിച്ച് പോയി…"
"എന്തിന്…?"
"അല്ലാ…ചേച്ചി എന്ത് വിചാരിച്ച് കാണും എന്നൊക്കെ വിചാരിച്ച്…"
"മ്മ്…അതുപോട്ടെ നീ ഈ ബുക്ക് പിടിക്ക്…"
ആര്യൻ അവളുടെ കൈയിൽ നിന്നും ആ പുസ്തകം വാങ്ങി.
"ഇനി ഞാൻ തരാത്തതുകൊണ്ട് നിൻ്റെ വായന മുടങ്ങണ്ടാ…"
"ചേച്ചീ എത്ര പേജ് വായിച്ചു…?"
"ഞാൻ മൂന്നാല് പേജ് മാത്രേ വായിച്ചുള്ളൂ അതുകൊണ്ട് തന്നെ മതിയായി…"
"ചേച്ചി ചുമ്മാ ഓരോന്ന് പറയുവാ ഇതിലെങ്ങും ചേച്ചി വിചാരിക്കുന്ന പോലെ ഒന്നുമില്ല…"
"മ്മ് നീ വായിച്ചിട്ട് പറ ഉണ്ടോ ഇല്ലിയോ എന്ന്…"
"നാളെ തന്നെ പറയാം പോരെ…"
"ഹാ…ശരി എന്നാൽ ഞാൻ പോവാ…"
"മ്മ്…ശരി…നാളെ രാവിലെ കാണില്ലേ…?"
"കാണും…നീ വിളിക്കണം…"
"വിളിക്കാം…"
"ശരി…"
ശാലിനി അവിടെ നിന്നും അവളുടെ വീട്ടിലേക്ക് തിരികെ പോയി. ആര്യൻ വാതിലടച്ച് മുറിയിലേക്കും പോയി.
മുറിയിൽ എത്തിയ ആര്യൻ പുസ്തകം വെറുതെ ഒന്ന് മറിച്ച് നോക്കിയ ശേഷം മേശയിൽ വച്ചു. എന്നാൽ മേശയിൽ വച്ച ശേഷം അവൻ എന്തോ ഒരു സംശയം തോന്നി വീണ്ടും അതെടുത്ത് ഒന്ന് മറിച്ച് നോക്കി. "അതേ സംശയം ശരിയാണ്" അവൻ മനസ്സിൽ പറഞ്ഞു.
ബുക്ക് നീട്ടിയപ്പോൾ ശാലിനിയുടെ വിരലുകളിലെ പുതിയ നെയിൽ പോളിഷ് ആര്യൻ ശ്രദ്ധിച്ചിരുന്നു. അതേ നിറത്തിലുള്ള ചുവന്ന നെയിൽ പോളിഷിൻ്റെ അംശം ചില താളുകളിൽ പറ്റിയിരിക്കുന്നത് ആര്യൻ കണ്ടു. നെയിൽ പോളിഷ് തന്നെയല്ലേ അതെന്ന് ആര്യൻ അതിൽ മണപ്പിച്ച് നോക്കി ഉറപ്പിച്ചു. അത് ആദ്യത്തെ നാല് പേജുകളിൽ അല്ല ഇടയിലുള്ളതിലും ഒടുവിലുള്ളതിലും ചിലതിൽ അത് കാണപ്പെട്ടു. മാത്രവുമല്ല
💬 Comments
View all comments