0%

Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]

Author : Aegon Targaryen Read All Parts 9K

പുതിയതായി ചില അടയാളങ്ങൾ വെച്ചിരിക്കുന്നതും താളുകളിൽ മടക്കുകളിൽ നിന്നും വ്യക്തമായി.

"അപ്പോൾ ചേച്ചി കള്ളം പറഞ്ഞതാണ്…ഇത് മുഴുവനും വായിച്ചിട്ടുണ്ട്…ശ്ശേ നാണക്കേടായല്ലോ…" ആര്യൻ മനസ്സിൽ ചിന്തിച്ചു.

"അല്ലാ…മുഴുവനും വായിച്ചതാണെങ്കിൽ ചേച്ചി എന്താ എന്നോട് അത് പറയാഞ്ഞത്…ഞാൻ കള്ളം പറഞ്ഞതാണെന്ന് ചേച്ചിക്ക് വ്യക്തമായി അറിയാമായിരുന്നിട്ടും അതിനെ പറ്റി കൂടുതൽ ഒന്നും പറഞ്ഞില്ലല്ലോ…അപ്പോൾ ചേച്ചി അത് മുഴുവൻ വായിച്ചു എന്ന് ഞാൻ അറിയാതെ ഇരിക്കാൻ വേണ്ടിയാണ് ചേച്ചി എൻ്റെ കള്ളം പൊളിക്കാൻ ശ്രമിക്കാഞ്ഞത്…അത് പറാ…അമ്പടി കള്ളീ…ആള് കൊള്ളാമല്ലോ…"

ആര്യൻ അവൻ്റെ മനസ്സിൽ വീണ്ടും ആലോചിച്ച് കൂട്ടി.

"എന്തായാലും ഇനിയിപ്പോ ഇത് അങ്ങനത്തെ പുസ്തകം ആണെന്ന് ചേച്ചിക്ക് മനസ്സിലായ സ്ഥിതിക്ക്, മാത്രവുമല്ല അത് വായിക്കുകയും കൂടെ ചെയ്ത സ്ഥിതിക്ക് നാളെ ചേച്ചിടെ കള്ളം പൊളിക്കാം…ഇനി അതിൻ്റെ പേരിൽ വീണ്ടും പിണങ്ങുമോ…ഏയ്…ഇല്ലായിരിക്കും…"

ആര്യൻ മനസ്സിൽ കണക്കുകൂട്ടി.

*************

പിറ്റേദിവസം ആര്യൻ വെളുപ്പിനെ ശാലിനി പറഞ്ഞതുപോലെ അവളുടെ വീട്ടിൽ ചെന്ന് അവളെ കുളത്തിലേക്ക് പോകാനായി വിളിച്ചു.

ഉടനെ തന്നെ ശാലിനി ഇറങ്ങി വരികയും വീട് പൂട്ടി അവർ കുളത്തിലേക്ക് നടക്കാനും ആരംഭിച്ചു.

കുറച്ച് നേരം അവർ ഒന്നും സംസാരിക്കാതെ നടന്നപ്പോൾ ശാലിനി ചോദിച്ചു "എന്താ നീ ഒന്നും മിണ്ടാത്തത്…ഇന്ന് നിനക്കാണോ വാശി…"

"ഏയ്…എനിക്കിനി ഒരു വാശിയുമില്ല…"

"ഹാ മിടുക്കൻ…എങ്കിൽ എന്തെങ്കിലും പറ…"

"മ്മ്…പുതിയ നെയിൽ പോളിഷ് ആണല്ലേ…?"

"അതേ ഇന്നലെ ഇട്ടതാ…അല്ലാ അത് നീ എങ്ങനെ കണ്ടൂ…?"

"ഇന്നലെ ബുക്ക് തന്നപ്പോ കണ്ടതാ…"

"മ്മ്…അതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അല്ലേ…?"

"പിന്നേ…"

"വേറെ എന്തൊക്കെ ശ്രദ്ധിക്കുന്നുണ്ട് ആവോ…?"

"വേറെ എന്ത് ശ്രദ്ധിക്കാൻ…?"

"ഏയ് ഒന്നുമില്ല…"

"മ്മ്…"

"നീ വായിച്ചോ

💬 Comments

View all comments