0%

Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]

Author : Aegon Targaryen Read All Parts 9.1K

നേരെ വീട്ടിലേക്ക് പോയി. അവൻ്റെ മനസ്സ് തീരെ ശാന്തമായിരുന്നില്ല. ആര്യൻ കുളിച്ച് കഴിഞ്ഞ് ഒന്ന് വിശ്രമിക്കാൻ വേണ്ടി കിടന്നു. അൽപ്പ സമയം കിടന്നപ്പോഴേക്കും വാതിലിൽ ആരോ തട്ടുന്നത് കേട്ട് ആര്യൻ എഴുന്നേറ്റുപോയി വാതിൽ തുറന്നു.

ശാലിനി ആയിരുന്നു. അവളെ കണ്ടപ്പോൾ തന്നെ ആര്യൻ ഊഹിച്ചു നടന്ന കാര്യം അറിഞ്ഞുള്ള വരവാണെന്ന്. ശാലിനി അകത്തേക്ക് കയറി അവനോട് കാര്യം തിരക്കി.

"ശരിയാണോ കേട്ടതൊക്കെ…?"

"കേട്ടത് എങ്ങനെയാ…?"

"നീ അയാളെ തല്ലിയെന്ന്…"

"തല്ലിയൊന്നുമില്ല…ഒന്ന് തള്ളിയപ്പോ അയാള് പിന്നിലേക്ക് തെറിച്ച് താഴെ വീണു…"

"മ്മ്…ചേച്ചിയും ഉപദേശിക്കാൻ വന്നതായിരിക്കും അല്ലേ…?"

"അല്ലാ…അടുത്ത തവണ അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ നിനക്ക് ധൈര്യമുണ്ടെങ്കിൽ രണ്ടെണ്ണം കൂടി കൊടുക്കണമെന്ന് പറയാൻ വന്നതാ…"

ശാലിനിയുടെ ആ വാക്കുകൾ ശരിക്കും ആര്യനെ ആശ്ചര്യപ്പെടുത്തി. ഒന്ന് ചിന്തിച്ചപ്പോൾ അത് പറയാൻ അവൾക്കൊരു കാരണവും ഉണ്ടെന്ന് ആര്യന് മനസ്സിലായി.

"ഇനി അയാളെന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ ചേച്ചീടെ വക രണ്ടെണ്ണം കൊടുത്തേക്കാം എന്താ പോരേ…"

"ഹാ മതി…"

"എൻ്റെ ചേച്ചീ…" ആര്യൻ ചിരിച്ചുകൊണ്ട് കസേരയിലേക്ക് ഇരുന്നു.

"അയാള് സുഹറ ചേച്ചിയെ ശരിക്കും ഉപദ്രവിച്ചോടാ…?"

"അതേ ചേച്ചീ…കണ്ട് നിൽക്കാൻ പറ്റിയില്ല…പ്രതികരിച്ച് പോയതാ…"

"മ്മ്…പിന്നേ ഞാൻ വെറുതേ പറഞ്ഞതാ…നീ ഇനി ഒരു പ്രശ്നത്തിനും പോകണ്ടാ…"

"ഞാനായിട്ട് ഒന്നിനും പോകില്ല അതുറപ്പ്…പോരെ…?"

"മ്മ്…വൈകിട്ട് കണ്ടില്ലല്ലോ അങ്ങോട്ട്…"

"ഞാൻ ഒന്ന് കിടന്നു…ഒരു ക്ഷീണം പോലെ…"

"നിനക്ക് എന്തെങ്കിലും സഹായം വേണോ…?"

"ഏയ് വേണ്ട ചേച്ചീ…"

"അല്ലെങ്കിലും ഒന്നും വേണമെന്ന് പറയില്ലാലോ…കഴിക്കാൻ ഒക്കെ ഇരിപ്പുണ്ടോ…?"

"അതൊക്കെ ഉണ്ട്…ഞാൻ രാവിലെ തന്നെ എല്ലാം വച്ചിട്ടാ പോകുന്നത്…"

"അത് ശരി…എന്തൊക്കെയാ ഉണ്ടാക്കിയത് ഞാൻ ഒന്ന് നോക്കട്ടെ…"

💬 Comments

View all comments