0%

Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]

Author : Aegon Targaryen Read All Parts 9.1K

ശാലിനി അടുക്കളയിലേക്ക് നടന്നു.

"അങ്ങനെ കാര്യമായിട്ട് ഒന്നുമില്ല…രണ്ട് പപ്പടം കാച്ചണം…പിന്നെ രസം ഇരിപ്പുണ്ട്…ഉച്ചയ്ക്കത്തെ ചമ്മന്തിയും…"

"ആഹാ…നിനക്ക് അച്ചാർ വല്ലോം വേണോ…ഞാൻ കൊണ്ടുത്തരാം…"

"വേണ്ട ചേച്ചീ…ഇന്നെന്തായലും ഇനി വേണ്ട ഞാൻ എന്നെങ്കിലും വേണമെങ്കിൽ വന്ന് വാങ്ങിച്ചോളാം…"

"ഹാ…"

ശാലിനി അവൻ ഉണ്ടാക്കി വച്ചിരുന്ന ചമ്മന്തി ഫ്രിഡ്ജിൽ നിന്നുമെടുത്ത് ഒന്ന് രുചിച്ചു നോക്കി.

"മ്മ്…കൊള്ളാമല്ലോടാ…"

"താങ്ക്യൂ…"

"എന്തൊക്കെയോ വെച്ചുണ്ടാക്കി തരാമെന്ന് പറഞ്ഞിരുന്നല്ലോ വന്നപ്പോൾ…"

"വാ ഒരു ദിവസം…ഇവിടെ എവിടെയെങ്കിലും കോഴി കിട്ടുമോ ചേച്ചീ…"

"നിനക്ക് കോഴിക്കറി ഉണ്ടാക്കാൻ അറിയുമോ അതിന്…"

"പിന്നില്ലാതെ…കിട്ടുമെങ്കിൽ ഞായറാഴ്ച എൻ്റെ വക നല്ല ഒന്നാന്തരം ചിക്കൻ കറി ഉണ്ടാക്കി തരാം…"

"അത് ശരി…കോഴി കിട്ടും…പക്ഷേ ഒരു രണ്ട് കിലോമീറ്റർ പോണം ഇവിടുന്ന്…"

"അതൊക്കെ പോകാം കുഴപ്പമില്ല…"

"ഹാ…ബസ്സ് സ്റ്റോപ്പിൽ നിന്ന് നേരെ രണ്ട് കിലോമീറ്റർ ടൗണിൽ പോണ വഴി പോയാൽ കിട്ടും…പക്ഷേ രാവിലെ തന്നെ പോണം…"

"ഓക്കേ…ഞാൻ പോയ്ക്കോളാം…"

"അല്ലാ…പറഞ്ഞപോലെ ഈ ആഴ്‌ച നീ നാട്ടിൽ പോണില്ലേ…?"

"ഇല്ല ചേച്ചീ…മാസത്തിൽ ഒരിക്കൽ വന്നാൽ മതിയെന്നാ അമ്മ പറഞ്ഞത്…പിന്നെ ഒരു ദിവസത്തേക്ക് പോയി വരുന്നതും ബുദ്ധിമുട്ടില്ലേ…അതുകൊണ്ട് പോകുന്നില്ല…"

"മ്മ്…"

"ഇന്നും പോയില്ലേ വൈകിട്ട് കുളത്തിൽ…"

"ഓ ഇല്ലാ…നാളെ മുതൽ പോകാമെന്ന് കരുതി…"

"അത് ശരി…"

"എന്നാൽ പിന്നെ ഞാൻ പോട്ടെടാ…"

"ശരി ചേച്ചീ…"

"നീ എന്തുവാ ഇനി പരുപാടി…ഓ ഏതേലും പുസ്തകം വായിക്കാൻ ഉണ്ടാകും അല്ലേ…"

"അതെന്താ എന്തോ കുത്തി പറയുന്നത് പോലെ…?"

"ഉയ്യോ…ഒന്നുമില്ലേ…"

"പുതിയ പുസ്തകം ഏതെങ്കിലും വേണോ…വേണമെങ്കിൽ പറഞ്ഞാൽ മതി…"

"എനിക്കൊന്നും വേണ്ട ഇനി നിൻ്റെ പുസ്തകം…"

"എല്ലാം വായിച്ച് കഴിഞ്ഞിട്ട് ഇനി വേണ്ടന്നോ…"

💬 Comments

View all comments