0%

Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]

Author : Aegon Targaryen Read All Parts 9.1K

"ഛീ പോടാ…ഞാൻ പോവാ…"

"ഹാ ശരി…"

**********

പിറ്റേ ദിവസം ശനിയാഴ്ച ആയതിനാൽ അന്ന് ഓഫീസ് ഉച്ചവരെ ഉള്ളായിരുന്നു. അതുകൊണ്ട് ഉച്ചയ്ക്ക് തന്നെ കഴിഞ്ഞ തവണത്തെ പോലെ ഓഫീസ് പൂട്ടി ആര്യൻ്റെ വീട്ടിലേക്ക് പോകാം എന്ന് ലിയയും ആര്യനും രാവിലെ ഓഫീസിലേക്ക് പോകുന്ന വഴി തന്നെ തീരുമാനിച്ചു.

കത്തുകൾ എല്ലാം കൊടുത്ത ശേഷം നേരത്തെ തന്നെ ആര്യൻ ഓഫീസിലേക്ക് തിരികെയെത്തി. അവർ രണ്ടുപേരും അവരുടെ സംവാദങ്ങളിലേക്ക് കടന്നു.

"ഞാൻ ഒന്ന് ടോയ്‌ലറ്റിൽ പോയിട്ട് വരാമെടാ…" ലിയ പറഞ്ഞുകൊണ്ട് എഴുന്നേറ്റു.

"എങ്കിൽ പിന്നെ ഞാൻ പോയി കഴിച്ചിട്ട് വരാം ചേച്ചീ…ചേച്ചിയും കഴിച്ചേക്ക്…ഞാൻ തിരികെ വന്നിട്ട് പ്രത്യേകിച്ച് ജോലി ഒന്നും ചേച്ചിക്ക് വേറെ ഇല്ലെങ്കിൽ പെട്ടെന്ന് തന്നെ ഓഫീസ് പൂട്ടി പോയേക്കാം നമ്മുക്ക്…"

"മ്മ് ശരിയെടാ…പിന്നെ പോകുമ്പോ ഷട്ടർ പകുതി താഴ്ത്തിയേക്കാൻ മറക്കല്ലേ…"

"ഹാ താഴ്ത്തിയേക്കാം ചേച്ചീ…"

അത്രയും പറഞ്ഞ് ആര്യൻ വീട്ടിലേക്കും ലിയ ടോയ്‌ലറ്റിലേക്കും പോയി.

ടോയ്‌ലറ്റിൽ പോയി തിരിച്ചിറങ്ങിയ ലിയ സാരി നേരെ ആക്കിയ ശേഷം തല ഉയർത്തി നോക്കിയപ്പോൾ തൻ്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി വിറച്ചു.

അവൾ പേടിച്ച് പുറകിലേക്ക് മാറുംതോറും അയാൾ അവളുടെ അരികിലേക്ക് ബീഡിക്കറ പറ്റിയ പല്ലുകളും കാട്ടി ചിരിച്ചുകൊണ്ട് നടന്നു. ലിയ ടോയ്‌ലെറ്റിൻ്റെ ഭിത്തിയിൽ ചെന്ന് ഇടിച്ചു നിന്നു.

"പേടിക്കണ്ട…രാജൻ ഇവിടുത്തെ പുതിയ പോസ്റ്റ്മാനെ ഒന്ന് പരിചയപ്പെടാൻ വന്നതാ…പക്ഷേ സാറ് അപ്പോഴേക്കും സൈക്കിളും എടുത്തുകൊണ്ട് പോയിക്കളഞ്ഞു…അപ്പോ വിചാരിച്ചു എങ്കിൽ പിന്നെ മാഡത്തിനെ ഒന്ന് കണ്ട് കളയാമെന്ന്…"

"താൻ ഇറങ്ങി പോ…ഇല്ലേൽ ഞാൻ ഒച്ച വെക്കും…"

"ഏയ്…അത് ചുമ്മാ…അങ്ങനെ ഒച്ച

💬 Comments

View all comments