Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]
ഇരുട്ട് മൂടിയ ആ ഹാളിൽ ശാലിനിയുടെ കൈകളിൽ ഇരുന്ന് മെഴുകുതിരി വെട്ടം പതിയെ പ്രകാശിക്കുന്നതിനനുസരിച്ച് അവളുടെ വട്ട മുഖം ആര്യൻ്റെ കൺമുന്നിൽ തെളിഞ്ഞു വന്നു. ആര്യൻ്റെ മുഖം ശാലിനിക്കും അതുപോലെ തന്നെ.
ആര്യൻ ഇതുവരെ ശാലിനിയിൽ കാണാത്ത ഒരു വശ്യ മനോഹാരിത അവളുടെ മുഖത്ത് ആ മെഴുതിരി വെട്ടത്തിൽ അവൻ കണ്ടു. അവളുടെ കരിമഷി എഴുതിയ വിടർന്ന കണ്ണുകളും, നീണ്ട മൂക്കും, മലർന്ന ചുണ്ടുകളും ആര്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി നിന്നു. ഒടുവിൽ അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി. ആര്യൻ്റെ കണ്ണുകളിലെ തെളിച്ചം ശാലിനി നോക്കി നിന്നു. അവളുടെ തൊണ്ടയിൽ നിന്നും ഉമിനീർ മെല്ലെ താഴേക്ക് ഇറങ്ങുന്നത് ആര്യൻ അറിഞ്ഞു.
"എവിടെയാ വെക്കേണ്ടത്…?"
ശാലിനിയുടെ പതിഞ്ഞ താളത്തിലുള്ള സ്വരം കേട്ട് ആര്യൻ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നുകൊണ്ട് വീണ്ടും "എന്താ…" എന്ന് ചോദിച്ചു.
"മെഴുകുതിരി എവിടെയാ വെക്കേണ്ടത്തെന്ന്…?"
"ഇങ്ങു തന്നേക്കു ചേച്ചീ…"
ആര്യൻ അവളുടെ കൈയിൽ നിന്നും മെഴുതിരി വാങ്ങി. വാങ്ങുന്നതിനിടയിൽ അവരുടെ വിരലുകൾ പരസ്പരം സ്പർശിച്ചത് അവരിൽ രണ്ടുപേരിലും ഒരു കുളിർക്കാറ്റ് വീശിയ സുഖം നൽകി.
ആര്യൻ മെഴുകുതിരി ഡൈനിങ് മേശയിൽ കൊണ്ടുപോയി മെഴുകൊഴിച്ച് കുത്തി നിർത്തി. അവർ അതിനപ്പുറവും ഇപ്പുറവുമായി കസേരകളിൽ ഇരുന്നു.
"അമ്മ അന്വേഷിക്കുമോ ചേച്ചീ…?"
"ഞാൻ നിൻ്റടുത്തേക്ക് പോകുവാണെന്ന് പറഞ്ഞിട്ടാ ഇറങ്ങിയത്…"
"മ്മ്…പോകണമെങ്കിൽ പറഞ്ഞാൽ മതി ഞാൻ കൊണ്ടാക്കാം…"
"വേണ്ടടാ കറൻ്റ് വരട്ടെ ഏതായാലും…"
"മ്മ്…" ശാലിനി ആ പറഞ്ഞതിൽ നിന്നും അവൾക്കും ഉടനെ ഇവിടെ നിന്നും പോകാൻ ആഗ്രഹം ഇല്ലായെന്ന് ആര്യന് മനസ്സിലായതിനാൽ ആര്യൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മൂളി.
"എന്താ
💬 Comments
View all comments