0%

Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]

Author : Aegon Targaryen Read All Parts 12.8K

ചിരിക്കുന്നെ…?" ആര്യൻ്റെ പുഞ്ചിരി കണ്ട ശാലിനി ചോദിച്ചു.

"ഏയ് ഒന്നുമില്ല…" മുഖത്തൽപ്പം ഗൗരവം വരുത്തിക്കൊണ്ട് ആര്യൻ പറഞ്ഞു.

"നാളത്തെ കാര്യം നീ മറന്നിട്ടില്ലാലോ…?"

"എന്ത് കാര്യം…" ആര്യൻ ഒന്ന് ആലോചിച്ച ശേഷം ചോദിച്ചു.

"അത് ശരി…നാളെ നീ കോഴി മേടിക്കാം ഇവിടുന്ന് കഴിക്കാം എന്നൊക്കെ പറഞ്ഞത് മറന്നോ…?"

"ഓ…ശരിയാ…നാളെ പോരെ…ഞാൻ ഏറ്റു…"

"മ്മ് ഉവ്വാ…ഞാൻ ഇപ്പോ പറഞ്ഞപ്പോഴാണ് നീ ഓർക്കുന്നത് തന്നെ…"

"അത് പിന്നെ ഇന്നത്തെ പ്രശ്നങ്ങൾ എല്ലാം കാരണം പെട്ടെന്ന് ഓർത്തില്ല അതാ…"

"മ്മ്…"

"നാളെ രാവിലെ ഞാൻ വിളിക്കാൻ വരണോ കുളത്തിൽ പോകാൻ വേണ്ടല്ലോ…?"

"വെളുപ്പിനെ നീ പോകുമ്പോൾ വീട്ടിൽ ലൈറ്റ് കാണുവാണേൽ വിളിച്ചേക്ക്…"

"ഹാ ശരി…"

"രാത്രിയിലത്തേക്ക് കഴിക്കാൻ എന്താടാ…?"

"ചോറും മോരുകറിയും ചമ്മന്തിയും…രണ്ട് പപ്പടം കൂടി കാച്ചണം കറൻ്റ് വന്നിട്ട്…"

"ആഹാ…കൊള്ളാലോ…"

"വേണോ…?"

"വേണ്ടടാ…നാളെ എന്തായാലും വരുന്നുണ്ടല്ലോ…"

"മ്മ്…നല്ല അന്തരീക്ഷം അല്ലേ…?"

"ഇതോ…?" ശാലിനി ചുറ്റിനും തല ഒടിച്ചുകൊണ്ട് അത്ഭുതത്തോടെ ചോദിച്ചു.

"ഹാ…കുറ്റാക്കൂരിരുട്ട്…മെഴുതിരി വെളിച്ചം…എങ്ങും നിശബ്ദത…ഒരു ഓജോ ബോർഡ് കൂടി ഉണ്ടെങ്കിൽ കിടുക്കിയേനേം…"

"എന്തോ ബോർഡാ…?"

"ഓജോ ബോർഡ്…"

"അതെന്തോന്നാ…?"

"ചേച്ചി ചില പ്രേത സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ ഒരു ബോർഡിൻ്റെ നടുക്ക് മെഴുകുതിരി കത്തിച്ച് വച്ചിട്ട് പ്രേതത്തിനെ വിളിക്കുന്നത്…അതാ സാധനം…"

"പ്രേതമോ…ഒന്ന് പോയേടാ ചെക്കാ…അവൻ്റെ ഓജോ ബോർഡ്…"

"ഹഹഹ…പേടിയുണ്ടോ പ്രേതത്തിനെ…?"

"ഏയ് ഇല്ല ഞാൻ കൂട്ടുകിടക്കാൻ എന്നും രാത്രി വിളിച്ചു വരുത്താറുണ്ടല്ലോ…ഒന്ന് പോയേടാ അവിടുന്ന്…"

"ഹഹ…സില്ലി ഗേൾ…"

"പ്രേതത്തിനേം ഭൂതത്തിനേം വിളിച്ച് വരുത്താൻ ആണേൽ ഞാൻ പോയി കഴിഞ്ഞ് വിളിച്ചോ നീ…"

"എന്തിനാ ഇനി വേറൊരു ഭൂതം…?"

"അയ്യാ തമാശ…"

💬 Comments

View all comments