Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]
"ഇഷ്ട്ടായില്ലാ…?"
"തീരെ ഇല്ലാ…മോൻ വേറെ വല്ലതും ഉണ്ടെങ്കിൽ പറ…"
"വേറെ എന്താ പറയുക ഇപ്പോ…ഹാ പുസ്തകം വായിച്ചതിനേപ്പറ്റിയുള്ള എക്സ്പീരിയൻസ് പറ കേൾക്കട്ടെ…"
"ഛീ…പോടാ…"
"ഹാ പറയന്ന്…കേൾക്കട്ടെ…"
"എന്തിനാ കേട്ടിട്ട്…?"
"വെറുതെ…ഒരു സുഖം…"
"അയ്യടാ…അങ്ങനെയിപ്പോ മോൻ സുഖിക്കണ്ടാ കേട്ടോ…" ശാലിനിയുടെ മുഖത്ത് അൽപ്പം നാണം വിടർന്നു.
"പറ ചേച്ചീ…എന്തായാലും ചേച്ചി അത് മുഴുവൻ വായിച്ചു…എങ്കിൽ പിന്നെ പറഞ്ഞൂടെ…എന്നോടല്ലേ…?"
"നിന്നോട് ആയോണ്ട് ഒട്ടും പറയില്ല…"
"മ്മ്ച്…"
"നീയും വായിച്ചതല്ലേ നിനക്കറിഞ്ഞൂടെ…?"
"ചേച്ചിക്ക് കിട്ടിയ എക്സ്പീരിയൻസ് ആയിരിക്കണം എനിക്ക് കിട്ടിയതെന്ന് നിർബന്ധമില്ലല്ലോ…"
"തൽക്കാലം കിട്ടിയത് വെച്ചങ്ങ് അഡ്ജസ്റ്റ് ചെയ്താൽ മതി…" ശാലിനി പുഞ്ചിരിച്ചു.
"ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നെങ്കിലും പറ…"
"ഇഷ്ടപ്പെട്ടെങ്കിൽ…?"
"വേറെ പുസ്തകം തരാം…"
"പോടാ…എനിക്കെങ്ങും വേണ്ടാ…"
"ഓ പിന്നേ…ഞാൻ കുളിക്കാൻ കേറുമ്പോ വല്ലോം വന്ന് എടുത്തോണ്ട് പോകാൻ ആയിരിക്കും…"
"ഹാ ആണ്…നീ പോയി കേസ് കൊടുക്ക്…"
"ഹാ ആലോചിക്കട്ടെ…"
"ശ്ശേ…ഈ കറൻ്റ് എന്താ വരാത്തത്…?" ശാലിനി ആരോടെന്നില്ലാതെ പരിഭവം കാട്ടി ചോദിച്ചു.
"ഞാൻ പറഞ്ഞില്ലേ…വേണമെങ്കിൽ ഞാൻ കൊണ്ടുവിടാം ചേച്ചി വാ…"
"വേണ്ടടാ…പുറത്ത് നല്ല ഇരുട്ടാ…കറൻ്റ് വരട്ടെ ഏതായാലും…" ശാലിനിക്ക് പോകാൻ അത്ര വലിയ താല്പര്യം ഇല്ലായിരുന്നതിനാൽ അവൾ പറഞ്ഞു.
"ഹാ എങ്കിൽ അവിടിരുന്നോ…"
ആര്യൻ മെഴുകുതിരിയുടെ തീനാളത്തിൽ കൂടി അവൻ്റെ ചൂണ്ടുവിരൽ മെല്ലെ അങ്ങോട്ടും ഇങ്ങോട്ടും കടത്തി രസിച്ചു.
കുറച്ച് നിമിഷത്തെ നിശബ്ദതക്കൊടുവിൽ ശാലിനി ആര്യന് നേരെ ഒരു ചോദ്യം എറിഞ്ഞു.
"എന്നാലും അതൊക്കെ ശരിക്കും നടന്നതായിരിക്കുമോ…?"
"എന്ത്…?" ആര്യൻ ശാലിനിയുടെ ചോദ്യം മനസ്സിലാകാതെ ചോദിച്ചു.
"അതിൽ പറഞ്ഞിരിക്കുന്നതൊക്കെ…"
"ഏതിൽ…?" ആര്യൻ തീനാളത്തിൽ കൂടി വിരൽ കടത്തിക്കൊണ്ട് വീണ്ടും ചോദിച്ചു.
💬 Comments
View all comments