Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]
സിരകളിലെ രക്തയോട്ടം വർദ്ധിപ്പിച്ചു. അലറി വിളിച്ചുകൊണ്ട് അകത്തേക്ക് ഓടി ചെല്ലാൻ തുടങ്ങിയ ആര്യൻ ഒരു നിമിഷം ചിന്തിച്ച് നിന്നു. അവൻ ഉള്ളിൽ അടങ്ങാത്ത ദേഷ്യവുമായി അകത്തേക്ക് പതിയെ ഓരോ അടിയും വെച്ചു.
വാതിൽ കടന്ന് മുറിയിലേക്ക് കയറിയ ആര്യൻ കണ്ടത് ലിയയെ ഭിത്തിക്ക് ചേർത്ത് നിർത്തി അവളുടെ വായ പൊത്തിപ്പിടിച്ച് നിൽക്കുന്ന രാജനെ ആണ്. തന്നെ കണ്ട ലിയയോട് ആര്യൻ നെഞ്ചിൽ കൈ അമർത്തി "ഞാൻ ഇവിടെയുണ്ട്" എന്ന് ആംഗ്യം കാണിച്ചു.
മേശയിൽ തൻ്റെ വെള്ളക്കുപ്പി ഇരിക്കുന്നത് കണ്ട ആര്യൻ കുപ്പി കൈയിൽ എടുത്തു. അതുമായി മെല്ലെ നടന്ന് രാജൻ്റെ പിന്നിൽ ചെന്ന് അവനെ അടിക്കാൻ ആയിരുന്നു ആര്യൻ്റെ ഉദ്ദേശ്യമെങ്കിലും ലിയയുടെ കണ്ണുകളിൽ നിന്നും പിന്നിൽ ആരോ ഉണ്ടെന്ന് മനസ്സിലാക്കിയ രാജൻ പുറകിലേക്ക് തിരിഞ്ഞ് നോക്കാൻ തീരുമാനിച്ചു.
എന്നാൽ ആരോ പിറകിൽ ഉണ്ടെന്ന് രാജൻ മനസ്സിലാക്കിയെന്ന് തിരിച്ചറിഞ്ഞ ആര്യൻ തൻ്റെ ഇടതുകൈയിൽ നിന്നും കുപ്പി വലതുകൈയിലേക്ക് മറിച്ചുകൊണ്ട് രാജൻ്റെ തലയിലേക്ക് ഇടതുകൈ ചൂണ്ടി ആര്യൻ തൻ്റെ മുഴുവൻ ശക്തിയും ആവാഹിച്ചുകൊണ്ട് കുപ്പി രാജൻ്റെ തല ലക്ഷ്യമാക്കി വലിച്ച് എറിഞ്ഞു.
ഇതറിയാതെ രാജൻ പുറകിലേക്ക് നോക്കാനായി തല തിരിച്ചതും കുപ്പിയുടെ അടപ്പുള്ള ഭാഗം വന്ന് രാജൻ്റെ തലയുടെ വലതുഭാഗത്ത് അടിച്ചതും ഒന്നിച്ചായിരുന്നു. അടപ്പൂരി തെറിച്ച് കുപ്പിയിൽ നിന്നുള്ള വെള്ളം പുറത്തേക്ക് തെറിക്കുന്ന കാഴ്ച ലിയ നോക്കി നിന്നു. അടിയുടെ ആഘാതത്തിൽ രാജൻ തെറിച്ച് തറയിലേക്കും വീണു.
എന്താണ് സംഭവിച്ചതെന്ന് രാജന് മനസ്സിലാകുന്നതിന് മുൻപ് തന്നെ ആര്യൻ ഓടിച്ചെന്ന് അവനെ പിടിച്ചുയർത്തി അവൻ്റെ ഇരുകവിളിലും ഓരോന്ന് പൊട്ടിച്ചു. ശാലിനിയോടും ലിയയോടും
💬 Comments
View all comments