Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]
സുഹറയോടും അവൻ ചെയ്ത ക്രൂരതകൾ എല്ലാം മനസ്സിലേക്ക് വന്ന ആര്യൻ അവൻ്റെ മുഷ്ടി ചുരുട്ടി രാജൻ്റെ അടിവയറ്റിൽ ആഞ്ഞൊരു ഇടി കൂടി കൊടുത്തു. രാജൻ അവൻ്റെ അടിവയറ്റിൽ പിടിച്ചുകൊണ്ട് അലറിക്കരഞ്ഞു. ഇത് കണ്ടു നിന്ന ലിയ ആര്യനോട് "വേണ്ടാ" എന്നും പറയുന്നുണ്ടായിരുന്നു.
ലിയ ആര്യൻ്റെ കൈയിൽ പിടിച്ച് വലിച്ച തക്കം നോക്കി രാജൻ ആര്യനെ പിന്നിലേക്ക് തള്ളിയിട്ടുകൊണ്ട് പുറത്തേക്ക് ഓടി. ആര്യൻ പിന്നാലെ ഓടാൻ തുടങ്ങിയെങ്കിലും ലിയ ആര്യനെ മുറുകി പിടിച്ചുകൊണ്ട് "ആര്യാ വേണ്ടാ" എന്ന് പറഞ്ഞു കരഞ്ഞു. പക്ഷേ അത് കേൾക്കാൻ തയ്യാറാകാഞ്ഞ ആര്യൻ ലിയയുടെ കൈയിൽ നിന്നും പിടി വിടുവിച്ചുകൊണ്ട് ഷട്ടർ ഉയർത്തി ഓഫീസിന് പുറത്തേക്ക് ഇറങ്ങിയെങ്കിലും രാജനെ അവിടെയെങ്ങും കണ്ടില്ല. രാജൻ എങ്ങോട്ട് ഓടിയെന്ന് ആലോചിച്ച് നിന്ന ആര്യനെ ലിയ വീണ്ടും ഓടി വന്ന് പിടിച്ച് അകത്തേക്ക് കയറാനായി മുറവിളി കൂട്ടി.
ആര്യൻ അകത്തേക്ക് കയറിയതും ലിയ കരഞ്ഞുകൊണ്ട് അകത്തെ മുറിയിലേക്ക് ഓടി. ആര്യനും അവളുടെ പിന്നാലെ ഓടി. മുഖം പൊത്തിപ്പിടിച്ച് കരയുന്ന ലിയയെ കണ്ട ആര്യൻ അവളുടെ തോളിൽ കൈ വെച്ച് "ചേച്ചീ…" എന്ന് വിളിച്ചതും ലിയ ആര്യൻ്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വച്ചുകൊണ്ട് ഏങ്ങലടിച്ച് കരയാൻ തുടങ്ങി.
ലിയയുടെ സങ്കടം മുഴുവൻ തീരുന്നത് വരെ കരഞ്ഞോട്ടെ എന്ന് കരുതി ആര്യൻ ഒന്നും മിണ്ടാതെ അവളുടെ മുടിയിൽ തഴുകി അനങ്ങാതെ നിന്നു. ആര്യൻ്റെ നെഞ്ചിലെ ചൂട് പതിയെ ലിയയുടെ വിഷമങ്ങൾ അകറ്റി. ഏറെ നേരത്തിനുശേഷം ലിയ അവളുടെ മുഖം ഉയർത്തി ആര്യൻ്റെ തലയിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ച് കൊണ്ട് അവൻ്റെ നെറ്റിയിൽ
💬 Comments
View all comments