0%

Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]

Author : Aegon Targaryen Read All Parts 12.7K

ചുംബിച്ചു.

ലിയക്ക് തന്നോട് പറയാൻ ഉള്ളതും തന്നോടുള്ള മുഴുവൻ സ്നേഹവും ആ ചുംബനത്തിൽ ഉണ്ടെന്ന് മനസ്സിലാക്കിയ ആര്യൻ അവളെ വീണ്ടും അവൻ്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. ലിയ കുറച്ച് നേരം കൂടി അവൻ്റെ നെഞ്ചിലെ ചൂട് പറ്റി നിന്നു.

ഒടുവിൽ ആര്യൻ ലിയയുടെ മുഖം ഉയർത്തിയ ശേഷം "സാധനങ്ങൾ എല്ലാം എടുത്തോ…വീട്ടിലേക്ക് പോകാം…" എന്ന് പറഞ്ഞപ്പോൾ രണ്ട് മണി ആകാൻ അര മണിക്കൂർ കൂടി ഉണ്ടെങ്കിലും ലിയ അതിന് സമ്മതമായി മൂളി.

ആര്യൻ ഓഫീസ് പൂട്ടിയ ശേഷം ലിയയുമായി വീട്ടിലേക്ക് സൈക്കിൾ ചവിട്ടി. ലിയ ആര്യൻ്റെ വയറിൽ കൈ ചുറ്റിപ്പിടിച്ച് അവൻ്റെ പുറത്തേക്ക് തല ചായ്ച്ചുകൊണ്ടാണ് സൈക്കിളിൽ ഇരുന്നത്. അവളുടെ വിഷമം എത്രത്തോളം ഉണ്ടെന്ന് അതിൽ നിന്നും ആര്യന് ഊഹിക്കാവുന്നതേയുള്ളായിരുന്നു.

വീട്ടിലെത്തിയ ശേഷം ഇരുവരും കുറച്ച് നേരം പരസ്പരം ഒന്നും മിണ്ടാനാകാതെ ഇരുന്നു. ഒടുവിൽ മൗനം ഭേദിച്ച് കൊണ്ട് ആര്യൻ എഴുന്നേറ്റു.

"ചേച്ചീ…മതി വാ കഴിക്കാം…"

"എനിക്കൊന്നും വേണ്ടാ…" ലിയ ശബ്ദം അൽപ്പം കടുപ്പിച്ചുകൊണ്ടാണ് അത് പറഞ്ഞത്.

"അതെന്താ…?"

ലിയയുടെ ഭാഗത്ത് നിന്നും മൗനം.

ആര്യൻ ലിയയുടെ അരികിൽ ചെന്ന് അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു.

"ചേച്ചീ…"

ലിയ വീണ്ടും കണ്ണുനീർ പൊഴിക്കാൻ തുടങ്ങി.

"ഇങ്ങനെ കരയല്ലേ…ഞാൻ ഇല്ലേ കൂടെ…ചേച്ചിക്ക് ഒന്നും സംഭവിക്കില്ല…" ആര്യൻ ലിയയെ സമാധാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.

"എൻ്റെ കാര്യം ഓർത്തല്ലാ…നിന്നെക്കുറിച്ചോർത്താ എൻ്റെ കണ്ണ് നിറയുന്നത്…നീ എന്തിനാ അയാളെ തല്ലാൻ പോയത്?…അയാളുടെ പിറകെ ഓടാൻ പോയത്?…അയാള് നിന്നെ എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ?…നിനക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ…?"

"പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു?...ഞാൻ വന്നില്ലായിരുന്നുവെങ്കിൽ അയാള് ചേച്ചിയെ?...എനിക്ക് അയാളെ വെറുതെ

💬 Comments

View all comments