Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]
വിഷയം മാറ്റാൻ വേണ്ടി അങ്ങനെ ചോദിച്ചത്.
"കൊണ്ടാക്കണോ ഞാൻ ഇപ്പോ…?"
"ഒരു അഞ്ച് മിനുട്ട് കൂടി നോക്കാം…എന്നിട്ടും വന്നില്ലേൽ പോകാം…'
"മ്മ് ശരി…"
ആര്യൻ തീയുടെ ചൂട് അളക്കാൻ വീണ്ടും വിരലുകൾ എത്തിച്ചു. എന്നാൽ പെട്ടെന്ന് മേശയുടെ മുകളിലേക്ക് ഒരു പല്ലി വീഴുകയും ആര്യൻ പെട്ടെന്ന് പേടിച്ച് കൈ വലിച്ചപ്പോൾ മെഴുതിരിയിൽ തട്ടുകയും അത് അവൻ്റെ കൈയുടെ മുകളിലേക്ക് വീഴുകയും ചെയ്തു. അതിൽ നിന്നുമുള്ള മെഴുക് മുഴുവൻ അവൻ്റെ വലതുകൈയുടെ ചൂണ്ടു വിരലിലും നടുവിരലിലുമായി ഒഴുകി വീണു. കൈ പൊള്ളിയതിനാൽ ആര്യൻ മെഴുതിരി മറ്റേ കൈ കൊണ്ട് തട്ടിമാറ്റിയതും അത് മേശയിലേക്ക് വീണ് അണഞ്ഞു.
"ഹാ എപ്പോ പൊള്ളിക്കുമെന്ന് ഞാൻ നോക്കി ഇരിക്കുവായിരുന്നു…ഇപ്പോ ഉള്ള വെട്ടം കൂടി കളഞ്ഞപ്പോ സമാധാനം ആയല്ലോ…തീ കൊണ്ടാ അവൻ്റെ കളി…" അവൻ്റെ തീയിൽ ഉള്ള കളി കണ്ടുകൊണ്ടിരുന്ന ശാലിനി കണക്കായി പോയി എന്ന മട്ടിൽ പറഞ്ഞു.
"ഹാ…ഊ…ഹൗ…" വിരലിൽ പറ്റിയിരുന്ന മെഴുക് പറിച്ച് കളഞ്ഞുകൊണ്ട് അവൻ ചെറിയ വേദനയാൽ ശബ്ദം ഉണ്ടാക്കി.
"ടാ…ചെക്കാ…ഒരുപാട് പൊള്ളിയോ…?"
"കുറച്ച്…"
"വേദനയുണ്ടോ…?"
"ഇല്ല നല്ല സുഖം…"
"ഹാ കണക്കായിപ്പോയി…" ശാലിനി ദേഷ്യത്തിൽ പറഞ്ഞു.
ആര്യൻ ഒന്നും മിണ്ടിയില്ല.
"കൈ ഇങ്ങു കാണിച്ചെ…" ശാലിനി ഇരുട്ടത്ത് ആര്യൻ്റെ കൈ തപ്പാനായി അവളുടെ കൈകൾ മുന്നിലേക്ക് നീട്ടി.
ആര്യനും അവൻ്റെ കൈ മുന്നിലേക്ക് നീട്ടി. ശാലിനി നിർഭാഗ്യവശാൽ അവൻ്റെ പൊള്ളിയ വിരലുകളിൽ തന്നെ കയറി പിടിച്ചു.
"ആവൂ…" ആര്യൻ ചെറുതായി അലറി.
"സോറി…ഈ വിരലിൽ ആണോ വീണത്…?"
"അതും നടുക്കൽത്തേതും…"
"മ്മ്…" ശാലിനി മെല്ലെ അവൻ്റെ വിരലുകൾ ഊതി
💬 Comments
View all comments