0%

Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.3K

കണ്ണുകളും തുറന്നു. അവൾ നോക്കുമ്പോൾ ആര്യൻ തൻ്റെ മുഖത്തോട് മുട്ടി മുട്ടിയില്ലാ എന്ന് പറഞ്ഞു നിൽക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.

ആര്യൻ പതിഞ്ഞ സ്വരത്തിൽ "പോയോ" എന്ന് ചോദിച്ചു. ശാലിനി താലയാട്ടിക്കൊണ്ട് പോയി എന്നർത്ഥത്തിൽ ഒന്ന് മൂളി.

"ഈ കണ്ണിൽ എന്തെങ്കിലും ഉണ്ടോ…?" ആര്യൻ അവളുടെ ഇടം കണ്ണിലേക്ക് നോക്കി ചോദിച്ചു.

"ഇല്ലെന്ന് തോന്നുന്നു…" ശാലിനി ഉറപ്പില്ലാത്ത രീതിയിൽ മറുപടി നൽകി.

"നോക്കട്ടേ…?" ആര്യൻ്റെ ശബ്ദം തരളിതമായിരുന്നു.

"മ്മ്…" കണ്ണിൽ ഒന്നും ഇല്ലാഞ്ഞിട്ടും ശാലിനിക്ക് വേണ്ടാ എന്ന് പറയാൻ കഴിഞ്ഞില്ല.

ആര്യൻ അവളുടെ ഇടതു കണ്ണിന് താഴെ കൈ വിരലുകൾ വച്ചുകൊണ്ട് കൺപോള മെല്ലെ താഴ്ത്തി നോക്കി. അവൻ മെല്ലെ അതിലേക്ക് മൃദുവായി ഊതി. ശാലിനി കണ്ണുകൾ അറിയാതെ ചിമ്മി. ആര്യൻ അവൻ്റെ വിരലുകൾ മെല്ലെ അവളുടെ കവിളിലൂടെ തഴുകി. ചെറുവിരൽ അവളുടെ കീഴ്ചുണ്ടിൽ തൊട്ടു. അവൻ മെല്ലെ അതിലൊന്ന് അമർത്തുക കൂടി ചെയ്തു. അവരുടെ കണ്ണുകൾ രണ്ടും ഉടക്കി നിന്നു. ചുണ്ടുകൾ പരസ്പരം ഇണ ചേരാൻ കൊതിച്ചു. ആര്യൻ തൻ്റെ ചുണ്ടിൽ അവൻ്റെ ചുണ്ട് ചേർത്താൽ അത് തടയാൻ പോലും കഴിയാത്ത ഒരു അവസ്ഥയിലേക്ക് അവൻ തന്നെ എത്തിച്ചിരിക്കുന്നു എന്ന് ശാലിനിക്ക് തോന്നിപ്പോയി. എന്നാൽ അവൻ ഒരു പുഞ്ചിരി മാത്രം ചുണ്ടുകളിൽ വിരിയിച്ചുകൊണ്ട് "പേടിക്കേണ്ട ഈ കണ്ണിൽ ഒന്നുമില്ല…" എന്ന് പറഞ്ഞ് അവളിൽ നിന്നും അടർന്നു മാറി.

ആര്യൻ്റെ ആ പ്രവർത്തി അവളിൽ ചെറിയ ഒരു നിരാശ പരത്തിയോ എന്ന് അവൾ ഒരു വേള ശങ്കിച്ചു. എന്നാൽ പിന്നീടാലോചിച്ചപ്പോൾ അവൾക്ക് അതൊരു ആശ്വാസവും നൽകി. മാത്രമല്ല അവനോട്

💬 Comments

View all comments