0%

Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]

Author : Aegon Targaryen Read All Parts 12.7K

ചേച്ചീ…?" ഒന്നും മനസ്സിലാകാതെ ആര്യൻ ചോദിച്ചു.

"ഞാൻ നിന്നെ ആവശ്യമില്ലാതെ വഴക്ക് പറഞ്ഞതിന്…"

"അത് ചേച്ചി സ്നേഹം കൊണ്ടല്ലേ…സാരമില്ല…എനിക്ക് മനസ്സിലാകും…"

ലിയ വീണ്ടും അവളുടെ കരങ്ങൾ അവൻ്റെ ശരീരത്തിൽ മുറുക്കി.

ആര്യനും അവളെ മുറുകെ തന്നെ കെട്ടിപ്പിടിച്ച് തലയിൽ ഒരു ഉമ്മ കൂടി കൊടുത്തു.

"അതേ ഇങ്ങനെ നിന്നാൽ ബസ്സ് പോകും…" ആര്യൻ പറഞ്ഞു.

അങ്ങനെ തന്നെ കുറച്ച് നേരം കൂടി നിൽക്കാൻ ലിയയുടെ മനസ്സ് വെമ്പുന്നുണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ അവൻ്റെ മാറിൽ നിന്നും മുഖം അടർത്തി മാറ്റി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

ആര്യൻ വീട് പൂട്ടി ലിയയെ ബസ്സ് സ്റ്റോപ്പിലേക്ക് കൊണ്ടുപോയി.പോകുന്ന വഴിയിൽ ലിയയുടെ മനസ്സിൽ പല ചോദ്യങ്ങളും സംശയങ്ങളും ഉയർന്നു വന്നു.

"ശരിക്കും ആരാണ് ആര്യൻ തനിക്ക്?...ആദ്യം ഒരു അനിയനായി കണ്ട അവനോട് ഇപ്പോൾ തനിക്ക് ഒരു അനിയനോട് തോന്നുന്ന തരത്തിലുള്ള സ്നേഹം മാത്രം ആണോ തോന്നുന്നത്?...ആദ്യം അവനോടൊപ്പമുള്ള കുറച്ച് നിമിഷങ്ങൾ ആണ് തനിക്ക് സന്തോഷം നൽകിയിരുന്നതെങ്കിൽ പിന്നീട് അവൻ്റെ സാമിപ്യം പോലും താൻ വല്ലാതെ ആഗ്രഹിക്കുന്നു…എന്നാൽ ഇപ്പോൾ അവൻ്റെ ഒരു ചെറിയ സ്പർശനം പോലും താൻ കൊതിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു…അവൻ്റെ നെഞ്ചിൽ തല ചായ്ച്ചു നിൽക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി തന്നിലൂടെ കടന്നു പോകുന്നു…ചേട്ടൻ തന്നെ വിട്ടുപോയതിന് ശേഷം മറ്റാരോടും ഇത്രയും കാലം ആയിട്ടും തോന്നാതിരുന്ന ഒരു അടുപ്പം എന്തുകൊണ്ടാണ് തനിക്ക് ആര്യനോട് തോന്നുന്നത്?...ഇവനെ കണ്ടുമുട്ടാൻ വേണ്ടിയാണോ എന്നെ അന്നത്തെ അപകടത്തിൽ നിന്നും ദൈവം രക്ഷിച്ചത്?...ഇതിന് വേണ്ടിയാണോ ഞാൻ ഇത്രയും നാൾ കാത്തിരുന്നത്?...തനിക്ക് അവനോട് തോന്നുന്ന രീതിയിലുള്ള പോലെ

💬 Comments

View all comments