Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]
ഒരു സ്നേഹം അല്ലാ അവന് തന്നോടുള്ളത്…അവൻ്റെ മനസ്സിൽ ഒട്ടും കളങ്കം ഇല്ലാത്ത സ്നേഹമാണ്…പക്ഷേ താൻ ഇപ്പോൾ അവനിൽ നിന്നും ആഗ്രഹിക്കുന്ന സ്നേഹം മറ്റൊന്നല്ലേ?…അതറിഞ്ഞാൽ അവൻ എങ്ങനെയാവും പ്രതികരിക്കുക?…ഒരിക്കലും അവൻ തന്നോടൊപ്പം ഇനിയുള്ള ജീവിതകാലം മുഴുവൻ കാണില്ല…പക്ഷേ എത്ര കാലം ഉണ്ടോ അത്രയും കാലം അവനോടൊപ്പം സന്തോഷത്തോടെ ഇരിക്കാൻ തൻ്റെ മനസ്സ് ആഗ്രഹിക്കുന്നു ഇപ്പോൾ…"
"ചേച്ചീ…ചേച്ചീ…"
ആര്യൻ്റെ വിളിയിൽ ചിന്തകളിൽ മുഴുകിയിരുന്ന ലിയ സ്വബോധത്തിലേക്ക് തിരിച്ച് വന്നു.
"ശരിയടാ…പോവാ…" എന്ന് മാത്രം പറഞ്ഞുകൊണ്ട് ലിയ ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. ഉടനെ തന്നെ ബസ്സ് എത്തുകയും അവൾ അതിൽ കയറി യാത്രയായി. ആര്യൻ ഒന്നും മനസ്സിലാകാതെ ഒരു നിമിഷം ചിന്തിച്ചു നിന്ന ശേഷം വീട്ടിലേക്ക് തിരിച്ചു.
ആര്യൻ ആദ്യം ശാലിനിയുടെ വീട്ടിൽ ഒന്ന് കയറി. മുറ്റത്ത് നിന്ന് സൈക്കിളിൻ്റെ ബെൽ അടിച്ചപ്പോഴേക്കും ശാലിനി ഇറങ്ങി വന്നിരുന്നു.
"അമ്മുവിനെ അമ്മ കുളിപ്പിക്കുക്കയാടാ…" അമ്മുവിനുള്ള പൊതിയുമായാണ് ആര്യൻ വന്നതെന്ന് കരുതി ശാലിനി പറഞ്ഞു.
"അയ്യോ ചേച്ചീ ഞാൻ ഒന്നും വാങ്ങിയില്ല…"
"ആഹാ…ഞാൻ കരുതി നീ അവൾക്ക് എന്തേലും കൊടുക്കാനായി കയറിയതായിരിക്കുമെന്ന്…"
"ശ്ശേ…ഞാൻ മറന്നു പോയി…"
"അതോർത്ത് നീ വിഷമിക്കണ്ട…അല്ലെങ്കിലും അതൊരു ശീലം ആക്കണ്ടാ എന്ന് നിന്നോട് ഞാൻ പറയാനിരിക്കുവായിരുന്നു…"
"മ്മ്…ഞാൻ ഇപ്പോ വന്നത് വേറൊരു കാര്യം പറയാനാണ് ചേച്ചീ…"
"എന്താടാ…?"
"ചേച്ചി കുളത്തിലേക്ക് പോകുന്നുണ്ടോ ഇന്ന്…?"
"ഉണ്ടെടാ പോണം…അവൾടെ കുളി കൂടി കഴിയാൻ നോക്കി ഇരിക്കുവായിരുന്നു…"
"എങ്കിൽ ചേച്ചി പോയിട്ട് വന്നതിന് ശേഷം ഞാൻ വരാം…"
"നീ കാര്യം പറയടാ…"
"പറയാം…ചേച്ചി പോയിട്ട് വാ…"
"മ്മ് ശരി…"
"എങ്കിൽ ഞാൻ സന്ധ്യക്ക് വരാം…പോവാ…"
💬 Comments
View all comments