0%

Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]

Author : Aegon Targaryen Read All Parts 12.7K

"ഹാ…"

ആര്യൻ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ശേഷം ഒന്ന് കുളിച്ച ശേഷം അവൻ അൽപ്പം വിശ്രമിച്ചു. സന്ധ്യ കഴിഞ്ഞപ്പോൾ ആണ് ആര്യൻ എഴുന്നേറ്റത്. ഉടനെ തന്നെ അവൻ ശാലിനിയുടെ അടുത്തേക്ക് പോകാൻ തയ്യാറായി. എന്നാൽ അപ്പോഴേക്കും വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ആര്യൻ വാതിൽ തുറന്നപ്പോൾ ശാലിനി മുൻപിൽ നിൽക്കുന്നു.

"നീ സന്ധ്യക്ക് അങ്ങോട്ട് വരുമെന്ന് പറഞ്ഞിട്ട്…?" ശാലിനി ശബ്ദം അൽപ്പം കനപ്പിച്ച് ചോദിച്ചു.

" ഞാൻ ഒന്ന് ഉറങ്ങിപ്പോയി ചേച്ചീ…അങ്ങോട്ട് ഇറങ്ങാൻ തുടങ്ങുവായിരുന്നു അപ്പോഴേക്കും ഇങ്ങോട്ട് പോന്നോ…?"

"പിന്നെ പോരാതെ…എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞ് മനുഷ്യൻ്റെ നെഞ്ചില് തീ കോരി ഇട്ടിട്ട് പോയതല്ലേ…കാണാതായപ്പോൾ ഞാനിങ്ങു പോന്നതാ…"

"അത് നന്നായി…അവിടെ അമ്മയും അമ്മുവും ഒക്കെ ഉള്ളതിനാൽ ഇവിടെ ഇരുന്ന് പറയുന്നത് തന്നെയാ നല്ലത്…"

"നീ പേടിപ്പിക്കാതെ കാര്യം പറയടാ ചെക്കാ…"

ആര്യൻ ശാലിനിയെ അവിടെ ഇരുത്തിയ ശേഷം ഉണ്ടായ കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ശാലിനി കുറച്ച് നേരം നിശ്ശബ്ദയായി ഇരുന്നു.

"ചേച്ചി എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്…?" മൗനം വെടിഞ്ഞ് ആര്യൻ ചോദിച്ചു.

"ടാ നീ അയാൾക്കിട്ട് രണ്ടെണ്ണം കൊടുത്തതൊക്കെ എനിക്ക് ഇഷ്ട്ടപ്പെട്ടു…എന്നാലും…"

"എന്താ ഒരു എന്നാലും…?"

"അത് വേണമായിരുന്നോ…?"

"പിന്നെ ഞാൻ അയാളെ പിടിച്ച് ഉമ്മ വെയ്ക്കണമായിരുന്നോ…?"

"എടാ അങ്ങനെയല്ലാ…ഇനി ഇതിൻ്റെ പേരിൽ അയാള് നിന്നെ എന്തെങ്കിലും ചെയ്യുമോ എന്നാ എൻ്റെ പേടി…"

ശാലിനിയുടെ പേടി സ്വാഭാവികമായും ആര്യന് മനസ്സിലായി. കാരണം ഇത് തന്നെയായിരുന്നല്ലോ ലിയയുടെയും പ്രതികരണം.

"അയാള് ആരെയെങ്കിലും അങ്ങനെ ഉപദ്രവിച്ചതായി ചേച്ചി കേട്ടിട്ടുണ്ടോ…?"

"അങ്ങനെയൊന്നും ഇതുവരെ

💬 Comments

View all comments