0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Aegon Targaryen Read All Parts 12.4K

നടക്കൂ അതാ…ഹഹഹ…" ആര്യൻ അവളെ കൂടുതൽ ചൂട് പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു.

"അയ്യേ…പോടാ ചെക്കാ…വൃത്തികെട്ടവൻ…" ശാലിനി ദേഷ്യപ്പെട്ട് പറഞ്ഞു.

"ഹഹ…അതുകൊണ്ടാ പറഞ്ഞത് ചേച്ചി ഇരുന്നാൽ മതിയെന്ന്…"

"ഓ വേണ്ടാ…നിനക്ക് കൊച്ചിനോടല്ലേ പ്രേമം ഞാൻ പോയേക്കാം…" ശാലിനി ഒരൽപ്പം കുശുമ്പോടെ പറഞ്ഞു.

"എനിക്ക് കൊച്ചിനോടിപ്പോ പ്രേമം ഇല്ലാ…ഇനിമുതൽ ഞാൻ ചേച്ചിയെ പ്രേമിച്ചോളാം പോരേ…" ആര്യൻ പെട്ടെന്ന് ശാലിനിയെ തണുപ്പിക്കാൻ വേണ്ടി എന്തെങ്കിലും പറയുന്ന കൂട്ടത്തിൽ അറിയാതെ പറഞ്ഞ് പോയി.

അത് പറഞ്ഞ ശേഷം അവൻ നിശ്ശബ്ദനായി ഇരുന്നു. ശാലിനിയും അത് കേട്ടപ്പോൾ എന്ത് പറയണമെന്ന് അറിയാതെ അവിടെ ഇരുന്നു. അവളുടെ ഉള്ളിൽ അത് കുറച്ച് സന്തോഷം നൽകിയെങ്കിലും പുറത്ത് കാണിക്കാൻ അവൾ താല്പര്യപ്പെട്ടില്ല.

"അയ്യടാ അങ്ങനിപ്പോ എന്നെ ആരും പ്രേമിക്കണ്ട…ഹും…" അവൾ നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു.

"ശരി…എങ്കിൽ എങ്ങനെ പ്രേമിക്കണമെന്ന് ചേച്ചി പറ…"

"എങ്ങനേം പ്രേമിക്കണ്ട നീ…"

"ശരി…പ്രേമിക്കുന്നില്ല…പക്ഷേ ഇവിടെ എനിക്ക് കൂട്ടിനിരിക്കണം…" അവൻ പറഞ്ഞു.

"ഇനി മുതൽ എൻ്റെ പട്ടി കൂട്ടിനിരിക്കും…ഹും…" എന്ന് പറഞ്ഞുകൊണ്ട് ശാലിനി മുഖം തിരിച്ചു.

"പട്ടിയൊന്നും വന്നാൽ പറ്റില്ല ചേച്ചി തന്നെ വരണം…" ആര്യൻ വീണ്ടും അവളെ കളിയാക്കി.

ശാലിനി അവനെ ദഹിപ്പിച്ചു നോക്കി. ആര്യൻ പിന്നെ ഒന്നും മിണ്ടാതെ ഇരുന്നു.

"അവൻ്റെയൊരു കൊച്ച്…" ശാലിനി കുറച്ച് നിമിഷങ്ങൾക്ക് ശേഷം പിറുപിറുത്തു.

"ശെടാ ചേച്ചിയല്ലേ അവൾടെ കാര്യം എടുത്തിട്ടത് ഞാനല്ലല്ലോ…" ആര്യൻ നിരപരാധിയാണെന്ന രീതിയിൽ പറഞ്ഞു.

"അത് നീ എനിക്ക് വട്ടാണെന്ന് പറഞ്ഞിട്ടല്ലേ…"

"അതൊക്കെ തമാശക്ക് പറയുന്നതല്ലേ…"

"എന്നാൽ ഞാനും തമാശക്ക് പറഞ്ഞതാ…"

"ഓഹോ…അല്ലാതെ കുശുമ്പ് കുത്തിയിട്ടല്ല…" ആര്യൻ ഒന്ന് ചിരിച്ചു.

"പിന്നേ

💬 Comments

View all comments