0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Aegon Targaryen Read All Parts 12.4K

കുശുമ്പ്…എന്തിന്…?" ശാലിനി ചമ്മൽ പുറത്ത് കാണിക്കാതെ ചോദിച്ചു.

"ചേച്ചിക്ക് ഒട്ടും കുശുമ്പില്ലാ…?"

"പോടാ അവിടുന്ന്…" ശാലിനി മറുപടി പറയാൻ തയ്യാറായില്ല.

"അതേ…ഞാൻ ഒരു കാര്യം ചോദിക്കട്ടെ…?" ആര്യൻ അവളോട് ചോദിച്ചു.

"മ്മ് എന്താ?"

"ചേച്ചി പാത്രം കൊണ്ടുവരാൻ വേണ്ടി മാത്രം ആണോ വന്നത്…?"

"പിന്നല്ലാതെ എന്തോയിനാ ഞാൻ ഇങ്ങോട്ട് വരേണ്ടത്…?"

"എന്നെ കാണാൻ അല്ലേ അപ്പോ…?"

"പാത്രം കൊണ്ടുവരുമ്പോൾ പിന്നെ നിന്നെ കാണാതെ ഇരിക്കില്ലല്ലോ…!"

"എന്നെ കാണാൻ വേണ്ടി പാത്രം കൊണ്ടുവന്നതായിക്കൂടെ…" ആര്യൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു.

"പിന്നേ…നിന്നെ കണ്ടില്ലേൽ ഞാനങ്ങു ചത്ത് പോകും…" ശാലിനി ചിരിച്ചു.

"എങ്കിൽ പിന്നെ പാത്രം നാളെ തന്നാൽ പോരായിരുന്നോ…?"

"എങ്കിൽ ഞാനൊരു സത്യം പറയട്ടെ…?"

"മ്മ് എന്താ പറ…?"

"ഞാൻ വന്നത് ഉച്ചയ്ക്കത്തെ കറി ബാക്കിയുണ്ടെങ്കിൽ കുറച്ച് കഴിക്കാനാ…" ശാലിനി ചിരിച്ചു.

"അയ്യടാ…തമാശ…"

"എന്താ നിനക്ക് മാത്രമേ തമാശിക്കാൻ പറ്റത്തുള്ളോ…?"

"മ്മ്…തമാശിച്ചോ…എന്തായാലും വാ പറഞ്ഞ സ്ഥിതിക്ക് ചോറ് കഴിച്ചിട്ട് പോകാം…"

"വേണ്ടടാ…ഞാൻ വെറുതെ പറഞ്ഞതാ…ഞാൻ പോവാ…"

"കറിയെങ്കിലും കുറച്ച് ടേസ്റ്റ് ചെയ്തിട്ട് പോ അല്ലെങ്കിൽ എനിക്ക് കൊതി കിട്ടും അതാ…" ആര്യൻ പൊട്ടിച്ചിരിച്ചു.

"ആഹാ എങ്കിൽ പിന്നെ ഇനി തിന്നിട്ടേ പോകുന്നുള്ളൂ…" ശാലിനി എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.

ആര്യനും അവളുടെ പുറകെ നടന്നു. ശാലിനി ഫ്രിഡ്ജിൽ നിന്നും കറി എടുത്ത് പുറത്തേക്ക് വച്ചിട്ട് അത് ചൂടാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.

ആര്യൻ അതെല്ലാം കണ്ടുകൊണ്ട് പാതകത്തിൽ കയറി ഇരുന്നു. ശാലിനി കറി ചൂടാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് കുറച്ച് എടുത്തിട്ട് അതിൽ നിന്നും ഒരു കഷ്ണം ഇറച്ചി എടുത്ത് കഴിച്ചു.

💬 Comments

View all comments