Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
"ചോറ് കൂടി കഴിച്ചിട്ട് പോ…" ആര്യൻ പറഞ്ഞു.
"വേണ്ടടാ…ഞാൻ അവിടെ പോയി കഴിച്ചോളാം…" എന്ന് പറഞ്ഞുകൊണ്ട് ശാലിനി ആര്യൻ്റെ അടുത്തേക്ക് നീങ്ങി ഒരു കഷ്ണം അവൻ്റെ വായിലേക്കും വച്ചുകൊടുത്തു. ശേഷം പാത്രം കഴുകിയിട്ട് ബാക്കി കറി അടച്ച് വച്ചു. ആര്യൻ ഇതെല്ലാം അവിടിരുന്നുകൊണ്ട് തന്നെ നോക്കി കണ്ടു.
"കറി ചൂടാക്കി വച്ചിട്ടുണ്ട് ഇനി എടുത്ത് കഴിച്ചാൽ മാത്രം മതി…" ശാലിനി അവൻ്റെ അരികിൽ ചെന്ന് പറഞ്ഞു.
"താങ്ക്സ്…" ആര്യൻ പുഞ്ചിരിച്ചു.
"എന്നാ വാ എന്നെ കൊണ്ടാക്ക്…"
"എന്തിന്?ഇങ്ങോട്ട് വന്നപോലെ തനിയെ തിരിച്ചും പൊയ്ക്കൂടെ…?" ആര്യൻ വീണ്ടും അവൻ്റെ കളി പറച്ചിൽ തുടർന്നു.
"ആഹാ…വാടാ ചെക്കാ ഇങ്ങോട്ട്…എനിക്ക് പേടിയാ ഒറ്റയ്ക്ക് പോകാൻ…" ശാലിനി ശബ്ദം കടുപ്പിച്ചു.
"എന്തിനാ പിന്നെ ഇത്ര കഷ്ടപ്പെട്ട് വന്നത്…?"
"നിന്നെ കാണാൻ തന്നെ…എന്താ വല്ല കുഴപ്പമുണ്ടോ…?" ശാലിനി ദേഷ്യത്തോടെ ചോദിച്ചു.
അത് കേട്ട ആര്യൻ്റെ ഉള്ളം തുടിച്ചു. അവൾ അങ്ങനെ പറഞ്ഞപ്പോൾ അവന് അതൊരുപാട് സന്തോഷം ഉണ്ടാക്കി.
"ശരിക്കും…?" ആര്യൻ ചോദിച്ചു.
"മ്മ്…അവിടെ ചുമ്മാ ഇരുന്നപ്പോ എന്തോ നിന്നെ ഒന്ന് കാണാം എന്ന് കരുതി വന്നതാ…ഇനി വരുന്നില്ല പോരെ…?"
"അതെന്താ…?"
"കൊണ്ടുവിടാൻ നീ വരില്ലല്ലോ പിന്നെന്തിനാ നീ ചോദിച്ചതുപോലെ ഞാൻ കഷ്ടപ്പെട്ട് വരുന്നത്…" ശാലിനി പരിഭവം നടിച്ചു.
"അത് ചേച്ചി ഇപ്പോഴല്ലേ പറഞ്ഞത്…ഞാൻ ആദ്യം ചോദിച്ചപ്പോ പറഞ്ഞില്ലല്ലോ…"
"പറഞ്ഞാൽ ചിലപ്പോ നിനക്ക് അഹങ്കാരം കൂടിയാലോ എന്ന് വിചാരിച്ചു…"
"ഉവ്വാ…ഞാൻ കൊണ്ടുവിടാൻ വേണ്ടി പുളു അടിക്കുന്നതാണോ എന്ന് ആർക്കറിയാം…"
"നീ പറയുന്നതെല്ലാം ഞാൻ വിശ്വസിക്കണം…ഞാൻ പറയുന്നത് നിനക്ക് വിശ്വസിക്കാൻ പറ്റില്ല അല്ലേ…?" ശാലിനി പിണക്കം ഭാവിച്ചു.
💬 Comments
View all comments