0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Aegon Targaryen Read All Parts 12.2K

കേട്ടു. അവൻ നോക്കുമ്പോൾ വാതിൽ പാളികൾക്കിടയിലൂടെ സുഹറയുടെ കണ്ണ് തന്നെ ഉറ്റുനോക്കുന്നതും ഉടനെ തന്നെ അവ വിടരുന്നതും ആര്യൻ കണ്ടു. വാതിൽ മുഴുവനായി സുഹറ തുറന്ന ശേഷം ആര്യൻ്റെ കൈയിൽ പിടിച്ച് വലിച്ച് അവനെ അകത്തേക്ക് കയറ്റിയ ഉടൻ തന്നെ സുഹറ വാതിൽ കൊട്ടിയടച്ചു.

സുഹറ കിതയ്ക്കുന്നത് ആര്യൻ കണ്ടു. അത് ഭയപ്പാടോടെ ആണെന്ന് തിരിച്ചറിയാൻ അവന് അധികം ആലോചിക്കേണ്ടി വന്നില്ല. അവൻ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നെ അവൾ പറയാൻ തുടങ്ങി.

"അയാളാണെന്ന് വിചാരിച്ച് മനപ്പൂർവം തുറക്കാഞ്ഞതാണ് ആര്യാ…തുറക്കാതിരുന്നാൽ അയാള് തിരികെ പൊയ്ക്കോളും എന്നൊന്നും കരുതിയിട്ടല്ല…വാതില് ചവിട്ടി പൊളിക്കാൻ വേണ്ടിയെടുക്കുന്ന അത്രയും നിമിഷങ്ങൾ കൂടി അയാൾടെ തല്ല് കിട്ടാതെ അകത്തിരിക്കാമല്ലോ എന്ന് വിചാരിച്ചാണ്…" പറയുമ്പോൾ സുഹറയുടെ മിഴികൾ നിറഞ്ഞിരുന്നു.

ആര്യൻ അവളുടെ അവസ്ഥ എത്രത്തോളം ഭയാനകം ആണെന്ന് ഓർത്തുകൊണ്ട് ഒന്നും മിണ്ടാനാകാതെ നിന്നു.

"ഇത്താ എന്ന് വിളി കേട്ടപ്പോഴേ തോന്നി ആര്യൻ ആയിരിക്കുമെന്ന്…അപ്പോഴാ സമാധാനം ആയത്…" ഒഴുകിയിറങ്ങിയ മിഴികൾ തുടച്ചുകൊണ്ട് ചുണ്ടിൽ ഒരൽപ്പം പുഞ്ചിരി വിരിയിക്കാൻ പാടുപെട്ട് സുഹറ പറഞ്ഞു.

"അതിരിക്കട്ടെ, ആര്യൻ എന്തിനാ ഇപ്പോ വന്നത്…?" ചോദിക്കുമ്പോൾ അവളുടെ ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു.

"അത് ഇത്താ…പുള്ളിയെ ഒന്ന് കാണാൻ വേണ്ടി വന്നതാ…ഇവിടെ ഇല്ലെന്ന് മനസ്സിലായി…എപ്പൊ വരുമെന്ന് ഞാൻ ഇനി ഇത്തയോട് ചോദിക്കുന്നതും ശരിയല്ല…" ആര്യൻ തല കുനിച്ച് പറഞ്ഞു.

"അയാളെ കാണാനോ…എന്തിന്?...എന്താ ആര്യാ ഇനിയും വഴക്കുണ്ടാക്കാൻ ആണോ ആര്യൻ്റെ ഉദ്ദേശ്യം…?" സുഹറയുടെ സ്വരം കടുത്തു.

"അയ്യോ ഇത്താ ഞാൻ വഴക്കുണ്ടാക്കാൻ വേണ്ടിയൊന്നുമല്ല…" ആര്യൻ സൗമ്യമായി മറുപടി നൽകി.

"ആര്യനായിട്ട് പോയി വഴക്കൊന്നും

💬 Comments

View all comments