0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Aegon Targaryen Read All Parts 12.2K

ഉണ്ടാക്കില്ലെന്ന് അറിയാം…ഞാൻ അയാള് ആര്യനെ കണ്ടാൽ ഉണ്ടായേക്കാവുന്ന കാര്യമാണ് പറഞ്ഞത്…" സുഹറ മയത്തിൽ അവളുദ്ദേശിച്ച കാര്യം പറഞ്ഞു.

"അങ്ങനെ ഇനി ഉണ്ടാകാതെ ഇരിക്കാൻ വേണ്ടിയാണ് ഇത്താ ഞാൻ വന്നത്…ഇനി പ്രശ്നത്തിന് ഒന്നും വരരുതെന്ന് പറയാനും വേണ്ടി വന്നാൽ മാപ്പ് പറയാനും കൂടിയിട്ടാണ്…" ആര്യൻ സുഹറയുടെ മുഖത്തേക്ക് നോക്കി.

"മാപ്പ് പറയാനോ…എന്തിന്?...അതിന് ആര്യൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ അയാളോട് മാപ്പ് പറയാനും മാത്രം…" സുഹറ അത്ഭുതപ്പെട്ടുകൊണ്ട് അവളുടെ സംശയം പ്രകടിപ്പിച്ചു.

"അത് ഇത്താ…"

"പറ ആര്യാ എന്താ ഉണ്ടായത്?"

"പറയാം ഇത്താ…"

ആര്യൻ ഉണ്ടായ കാര്യങ്ങളെല്ലാം സുഹറയോട് വിവരിച്ചു. ലിയയോട് രാജൻ ബസ്സിൽ വെച്ച് അപമര്യാദയായി പെരുമാറിയത് മുതൽ ഇന്നലെ ഓഫീസിൽ ഉണ്ടായ സംഭവങ്ങൾ വരെ അവൻ അവളോട് പറഞ്ഞു.

ആര്യൻ്റെ വാക്കുകൾ ഓരോന്നായി കേട്ടുകൊണ്ട് എന്ത് പറയണമെന്നറിയാതെ സുഹറ സ്തബ്ദയായി നിന്നു. അവളുടെ മിഴികൾ വീണ്ടും ഈറനണിയുന്നത് ആര്യനും നോക്കി നിന്നു. പക്ഷേ ഉടനെ തന്നെ സുഹറ കരച്ചിൽ നിർത്തി ആശ്വാസം പ്രകടിപ്പിച്ചു. അത് എന്തുകൊണ്ടാണെന്ന് ആര്യന് അപ്പോൾ മനസ്സിലായില്ല.

"ഇത്രയൊക്കെ ചെയ്ത അവനോട് മാപ്പ് ചോദിക്കാനും മാത്രം ആര്യൻ തരംതാഴരുത്…അല്ലെങ്കിൽ തന്നെ ആര്യൻ അല്ലല്ലോ അയാളല്ലേ എല്ലാവരോടും മാപ്പ് ചോദിക്കേണ്ടത്…ആര്യൻ ചെയ്തതിൽ ഒരു തെറ്റുമില്ല…" സുഹറയുടെ വാക്കുകൾക്ക് ഒരു കർക്കശക്കാരിയുടെ സ്വരം ഉണ്ടായിരുന്നു.

"അത് പിന്നെ ഇത്താ ഞാൻ പറഞ്ഞല്ലോ…ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ ഇരിക്കാൻ വേണ്ടി ഞാൻ മാപ്പ് പറയാനും തയ്യാറാണ്…അതുകൊണ്ട് മാത്രം…" ആര്യൻ വ്യക്തമാക്കി.

"എന്തായാലും അതൊന്നും വേണ്ട ആര്യാ അയാളിനി നിങ്ങളോട് പ്രശ്നം ഒന്നും ഉണ്ടാക്കാൻ സാധ്യത ഇല്ല…ആര്യൻ പറഞ്ഞത് വച്ച് നോക്കുമ്പോൾ

💬 Comments

View all comments