0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Aegon Targaryen Read All Parts 12.4K

കൂടി കൊടുക്ക് മോളേ…" ആര്യൻ അമ്മുവിൻ്റെ ചെവിയിൽ പറഞ്ഞു. അവൻ പറഞ്ഞതനുസരിച്ച് അമ്മു ശാലിനിയുടെ വലതു കവിളിൽ ഒരുമ്മ കൂടി കൊടുത്തു.

ശാലിനിയുടെ മുഖത്ത് വിടർന്ന ചെറിയ പുഞ്ചിരി അതോടെ ഒരു വലിയ ചിരി ആയി മാറി. അവൾ അമ്മുവിൻ്റെ മുഖത്ത് നോക്കി ചിരിച്ച ശേഷം തിരിച്ച് അവളുടെ കവിളിലും ഒരുമ്മ നൽകി.

"ഹാ ഇനി എൻ്റെ അമ്മൂട്ടി അമ്മ ജോലി കഴിഞ്ഞ് വരുന്ന വരെ ടിവി കണ്ടിട്ട് കുറച്ച് നേരം ഇരുന്ന് പഠിക്കും അല്ലേ…" ആര്യൻ അമ്മുവിനോടെന്ന പോലെ ശാലിനി കേൾക്കാനായി പറഞ്ഞു.

"ആം…" അമ്മു അതേ എന്ന രീതിയിൽ തലയാട്ടി.

"മ്മ് മിടുക്കി…ഇനി ചേട്ടനും ഒരുമ്മ തന്നേ…"

"ഉമ്മാ…"

"മ്മ്…ഉമ്മാ…പൊയ്ക്കോ കേട്ടോ…" ആര്യൻ അവളെ താഴെ ഇറക്കിയതും അമ്മു അമ്മൂമ്മയുടെ അടുത്തേക്ക് ഓടി.

ആര്യൻ ശാലിനിയുടെ മുഖത്തേക്ക് നോക്കിയതും അവളുടെ മുഖം വീണ്ടും പഴയത് പോലെ വീർത്ത് ഇരിക്കുന്നത് കാണപ്പെട്ടു.

"ഇനിയെന്താ കുഴപ്പം…ഞാനും പോയിരുന്ന് പഠിക്കണോ…" ആര്യൻ കളിയായി ചോദിച്ചു.

ശാലിനി അവനെ നോക്കി ഒന്ന് ദഹിപ്പിച്ചു.

"ഓ…ഞാൻ സോറി പറയാത്തതുകൊണ്ടാണോ…സോറി അമ്മേ…" ആര്യൻ ചിരി അടക്കി പറഞ്ഞു.

ശാലിനിയുടെ മുഖത്ത് ചെറിയ ഒരു ചിരി വിടർന്നോ എന്ന് തോന്നിപ്പിക്കും വിധം അവളൊന്നു പുഞ്ചിരിച്ചിട്ട് വീണ്ടും പഴയപടി ആയി.

"അതേ…എന്താ പറ്റിയത്?" അവൻ ചോദിച്ചു.

"പോ അവിടുന്ന്…" ശാലിനി ദേഷ്യം നടിച്ചു.

"കാര്യം പറ…" ആര്യൻ വീണ്ടും തിരക്കി.

"കൊച്ചിൻ്റെ മുൻപിൽ വെച്ചാണോ ഞാനും നിൻ്റെ തോളത്ത് കേറി ഇരുന്നോ എന്നൊക്കെ നീ പറയുന്നത്…" ശാലിനി ചൂടായി.

"അയ്യോ ചേച്ചി അത് ഞാനൊരു തമാശ

💬 Comments

View all comments