Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
പറഞ്ഞതല്ലേ…അതിനെന്തിനാ അങ്ങനൊക്കെ ചിന്തിക്കുന്നത്…?" ആര്യൻ സൗമ്യമായി ചോദിച്ചു.
"പിന്നേ നിൻ്റെ തമാശ…കുറച്ച് കൂടുന്നുണ്ട്…എല്ലാത്തിനും ഞാൻ വളം വച്ച് തരുന്നത് കൊണ്ടല്ലേ…"
"ഇതെന്താ കൊച്ചു പിള്ളേരെ പോലെ…അമ്മു എന്ത് വിചാരിക്കാനാ…?"
"അവളൊന്നും വിചാരിക്കില്ല…നീ ഒന്നും ഉദ്ദേശിച്ചിട്ടുമില്ല…പക്ഷേ അവള് അമ്മയുടെ അടുത്തോ മറ്റോ പോയി ആര്യൻ ചേട്ടൻ അമ്മയോട് തോളത്ത് കയറി ഇരുന്നോളാൻ പറഞ്ഞു എന്ന് വല്ലോം പറഞ്ഞാൽ!…അവള് കുട്ടിയല്ലേ…അമ്മ എന്ത് വിചാരിക്കും?…ഞാൻ എന്ത് മറുപടി കൊടുക്കും…?" ശാലിനി ശാന്തമായി തന്നെ പറഞ്ഞു.
"ഓ…അതാണോ കാര്യം…ഞാൻ അങ്ങനൊന്നും ആലോചിച്ചില്ല ചേച്ചീ…അല്ലെങ്കിൽ തന്നെ അമ്മ എന്ത് വിചാരിക്കാനാ…?"
"അമ്മ ഒന്നും വിചാരിക്കില്ലെങ്കിൽ തന്നെ എനിക്കത് ബുദ്ധിമുട്ടാകും…"
"മ്മ്…ഇനി ഞാൻ അങ്ങനെ ഒന്നും ഉണ്ടാകാതെ നോക്കിക്കോളാം…" ആര്യൻ മുഖം കുനിച്ചു.
"നീ തമാശ പറയുന്നതിനൊന്നുമല്ല ഞാൻ പറഞ്ഞത്…മോൾടെ അടുത്ത് വച്ച് എന്തെങ്കിലും പറയുമ്പോ സൂക്ഷിക്കണം അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ…" അവൻ്റെ മുഖം താഴ്ത്തിയുള്ള നിൽപ്പ് കണ്ട് ശാലിനി ഒന്നുകൂടി വ്യക്തമാക്കി.
"മ്മ്…മനസ്സിലായി ചേച്ചീ…" കാര്യം മനസ്സിലായ ആര്യൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി പറഞ്ഞു.
"മ്മ്…" ശാലിനി കഴുകിയ അരി അരയ്ക്കാനായി മിക്സിയിലേക്ക് ഇട്ടുകൊണ്ടിരുന്നു.
"സോറി…" കുറച്ച് നിമിഷത്തെ മൗനത്തിനു ശേഷം ആര്യൻ പറഞ്ഞു.
"സാരമില്ല…" ശാലിനി പറഞ്ഞു.
"അതെന്താ മുഖത്ത് ഒരു ചിരി വരാത്തത്…ഞാൻ സോറി പറഞ്ഞില്ലേ…അതോ ഇനി ഞാനും ഉമ്മ തരണോ…?" ആര്യൻ അവളുടെ ചെവിയിൽ മെല്ലെ ചോദിച്ചു.
"പോടാ…" പറയുമ്പോൾ ശാലിനിയിൽ നാണം വിടർന്നിരുന്നു.
"വേണ്ടെങ്കിൽ വേണ്ടാ…പക്ഷേ ചിരിക്കണം…അതോ ഞാൻ ഇക്കിളി ഇടണോ…?"
"വാങ്ങിക്കും നീ…" ശാലിനി ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഹാ അങ്ങനെ വഴിക്ക് വാ…" ആര്യനും
💬 Comments
View all comments