0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Aegon Targaryen Read All Parts 12.5K

ചിരിച്ചു.

വീണ്ടും കുറച്ച് നിമിഷത്തെ മൗനം. ശാലിനി മിക്‌സിയുടെ അടപ്പ് അടച്ച ശേഷം സ്വിച്ച് ഓണാക്കി. "മ്മ്മ്മ്മ്മ്മ്മ്മ്മ്…" എന്ന മിക്സിയുടെ ഒച്ചയാൽ അടുക്കള നിറഞ്ഞു.

"അതേ…അപ്പോ അമ്മു കേട്ടാലേ കുഴപ്പം ഉള്ളൂ അല്ലേ…?" ആര്യൻ ശാലിനിയോട് ചോദിച്ചു.

"എന്താ…?" ശാലിനി അവൻ പറഞ്ഞത് വ്യക്തമായി കേൾക്കാത്തതുകൊണ്ട് ചോദിച്ചു.

"അപ്പോ അമ്മു കേട്ടാലേ കുഴപ്പം ഉള്ളൂ അല്ലേ എന്ന്…?" ആര്യൻ അവളുടെ മുഖത്തിന് അടുത്തേക്ക് മുഖം ചേർത്ത് വെച്ചുകൊണ്ട് ചെവിയിൽ ചോദിച്ചു.

"എന്ത്…?"

"ആരും ഇല്ലാത്തപ്പോൾ ചേച്ചിയോട് തോളത്ത് കേറുന്നോ എന്ന് ചോദിക്കാം അല്ലേ…!" ആര്യൻ ഒന്നുകൂടി വ്യക്തമാക്കി കൊടുത്തു.

"പോടാ…" ശാലിനി നാണം കൊണ്ടു.

"വേണമെങ്കിൽ പറഞ്ഞാൽ മതി കേട്ടോ ഞാൻ താങ്ങും…" ആര്യൻ കൊഞ്ചി.

"അയ്യെടാ…അങ്ങനിപ്പൊ മോൻ താങ്ങണ്ട കേട്ടോ…" അവളൊന്ന് അടക്കി ചിരിച്ചു.

"വേണ്ടെങ്കിൽ വേണ്ടാ…"

ശാലിനി മിക്സി ഓഫ് ആക്കി അരപ്പ് നോക്കിയിട്ട് വീണ്ടും കുറച്ച് കൂടി വെള്ളം അതിലേക്ക് ഒഴിച്ചുകൊടുത്ത ശേഷം വീണ്ടും ഓണാക്കി.

"പിന്നേ അമ്മുവിനോട് സ്നേഹം കൂടുതൽ ആണല്ലോ എന്നെന്തോ പറയുന്നത് കേട്ടല്ലോ…?" ആര്യൻ വീണ്ടും അവളുടെ ചെവിയിൽ ചോദിച്ചു.

"ഹാ പറഞ്ഞു…എന്തേ…?"

"എന്താ കുശുമ്പ് വല്ലോം ഉണ്ടോ അതിന്…?"

"ഹാ ഉണ്ട്…എന്തോ ചെയ്യും നീ…?" ശാലിനി ഉള്ളിൽ ചിരിച്ചു.

"ഹാ ഉണ്ടെങ്കിൽ അത് വേണ്ട…"

"അതെന്താ…?"

"അത്രയും തന്നെ, അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ വേറെ ഒരാളോട് ഉണ്ടെന്ന് കരുതിക്കോ…"

"അതാരാണാവോ…?"

"അതൊന്നും പറയില്ല…"

"പിന്നേ…?"

"വേണമെങ്കിൽ തൊട്ട് കാണിക്കാം…" ആര്യൻ പറഞ്ഞുകൊണ്ട് ശാലിനിയുടെ കവിളിൽ മെല്ലെ അവൻ്റെ ചൂണ്ടുവിരൽ ഉപയോഗിച്ച് കുത്തി.

ശാലിനി ഉള്ളിൽ സന്തോഷം കൊണ്ട്

💬 Comments

View all comments