Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
“നീ പൊയ്ക്കോ…” ശാലിനി മെല്ലെ പറഞ്ഞു.
“മ്മ്…പോവാം…അതിന് മുൻപേ ഞാനൊരു കാര്യം പറഞ്ഞോട്ടേ…”
“എന്താ…?” ശാലിനി അവൻ്റെ കണ്ണിലേക്ക് നോക്കി.
“അത് എനിക്ക്…”
“ഒരു നിമിഷം…” ഇടയ്ക്ക് കയറി പറഞ്ഞ ശേഷം ശാലിനി മിക്സി വെറുതേ ഓണാക്കി വച്ചു. “ഇനി പറ…” ശാലിനി അവനോട് തുടരാൻ ആവശ്യപ്പെട്ടു.
“അത്…ചേച്ചിയേ എനിക്ക് ഭയങ്കര ഇഷ്ടമാ…”
“അത് നീ പറയാതെ തന്നെ എനിക്കിപ്പോ അറിയാൻ സാധിക്കും…”
“അങ്ങനെയല്ല…”
“വേണ്ടാ…പറയണ്ട…എനിക്കറിയാം…” അവൻ്റെ മനസ്സിലെ ഇഷ്ടം എന്താണെന്ന് അവൾക്ക് നല്ലതുപോലെ അറിയാവുന്നത് കൊണ്ട് അവൾ അവനെ പറയാൻ അനുവദിച്ചില്ല.
“മ്മ്…ഞാൻ പോവാ…അതിന് മുന്നേ ഞാൻ ഒരു ഉമ്മ തന്നോട്ടെ ചേച്ചിക്ക്…?” ആര്യൻ്റെ കണ്ണുകളിൽ പ്രണയം കത്തി നിൽക്കുന്നത് ശാലിനി കണ്ടു.
“അമ്മ വല്ലോം വന്നാൽ…?” ശാലിനി അവളുടെ പേടി അവനെ അറിയിച്ചു.
“പെട്ടെന്ന് തന്നോളാം…ഒരെണ്ണം…”
“മ്മ്…”
ആര്യൻ ശാലിനിയുടെ അരികിലേക്ക് നീങ്ങി നിന്ന് കഴുത്തിൽ കൈകൾ വച്ചുകൊണ്ട് അവളുടെ കണ്ണിലേക്ക് നോക്കി നിന്നു. അവൻ അവളുടെ മുഖത്തിനോട് അവൻ്റെ മുഖം അടുപ്പിച്ചുകൊണ്ടുവന്ന് ചുണ്ട് അവളുടെ ഇടതു കവിളിൽ മെല്ലെ ചേർത്തുകൊണ്ട് ചുംബിച്ചു. ഉടനെ തന്നെ വേർപെടുത്തിയ ശേഷം അവൻ അതുപോലെ തന്നെ അവളുടെ വലതു കവിളിലും ചുംബിച്ചു. അവിടുന്നും അവൻ ഉടനെ തന്നെ ചുണ്ട് വേർപെടുത്തിയ ശേഷം അവളുടെ കണ്ണിലേക്ക് നോക്കി. ശാലിനിയും ആര്യനെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. ആര്യൻ പതിയെ അവളുടെ ചുണ്ടിലേക്കും നോക്കി. അത് കണ്ട ശാലിനിയുടെ തൊണ്ടയിൽ കൂടി ഉമിനീർ താഴേക്ക് വളരെ ബുദ്ധിമുട്ടി ഇറങ്ങി. അവൻ വീണ്ടും അവളുടെ കണ്ണിലേക്ക് നോക്കി. അടുത്ത നിമിഷം ആര്യൻ
💬 Comments
View all comments