Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
ആണെങ്കിൽ അതൊന്നും വേണ്ടാ…ഒരു സമാധാനത്തിന് വേണേൽ കേട്ടോ, രാത്രിയിൽ ഞാനും അങ്ങനെ എന്നും ഒന്നും ഇടാറില്ല…ഇപ്പോ ഓക്കെ ആയില്ലേ…ഹഹഹ…” ആര്യൻ പറഞ്ഞിട്ട് ചിരിച്ചു.
“ഈ ചെക്കൻ്റെ ഒരു കാര്യം…ഹഹ” ലിയയും ചിരിച്ചു.
“ഹാ എങ്കിൽ ഇനി പോയി കുളിച്ചാട്ടെ…തോർത്ത് ഞാൻ എടുത്ത് തരാം…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ മുറിയിലേക്ക് തോർത്ത് എടുക്കാൻ പോയി.
തൻ്റെ ഉള്ളിലെ ചെറിയ മടിയും ചമ്മലും എല്ലാം ഒരു തമാശയിലൂടെ മാറ്റി തനിക്കിവിടെ ഒരു ബുദ്ധിമുട്ടോ പ്രശ്നങ്ങളോ ഉണ്ടാകരുത് എന്ന് ആഗ്രഹിച്ച് ചെയ്യുന്ന ആര്യൻ്റെ ഓരോ പ്രവർത്തികളും ലിയയിൽ അവനോട് കൂടുതൽ സ്നേഹവും മതിപ്പും ഉണ്ടാക്കി.
അവൾ അതും ആലോചിച്ചുകൊണ്ട് നിന്നപ്പോൾ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം ലിയ കേട്ടു. ശബ്ദം കേട്ട് ഉടനെ തന്നെ തോർത്തുമായി ആര്യൻ ഹാളിലേക്ക് വരികയും വാതിൽ തുറന്ന് ശാലിനി വീടിനകത്തേക്ക് കയറുകയും ചെയ്തു.
“ആഹാ ഇതാരിത്…എന്ത് പറ്റി ചേച്ചീ…?” ആര്യൻ തോർത്ത് ലിയയുടെ കൈയിൽ കൊടുത്തുകൊണ്ട് ശാലിനിയോട് ചിരി അടക്കിപ്പിടിച്ച് ചോദിച്ചു.
“അല്ലാ മാഡം ഇവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കാണാം എന്ന് കരുതി വന്നതാ…” ശാലിനി അവനെ ഉള്ളിൽ ചീത്ത വിളിച്ചുകൊണ്ട് പുറമെ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“മാഡം പോസ്റ്റ് ഓഫീസിലും ഉണ്ടാകാറുണ്ട്…പക്ഷേ ചേച്ചി അപ്പോഴൊന്നും കാണാമെന്ന് കരുതി വന്നിട്ടില്ലല്ലോ…” ആര്യൻ അവളെ മനപ്പൂർവം ചൂട് പിടിപ്പിക്കാൻ വേണ്ടി കളിയാക്കി.
ലിയ ആര്യൻ്റെ ചോദ്യം കേട്ട് മൂക്കിന് താഴെ കൈ വെച്ച് പതിയെ ചിരിച്ചു.
“അല്ലാ…അത് പിന്നെ…ഇവിടെ രാത്രിയിൽ ഒറ്റയ്ക്കല്ലേ…അപ്പോ കുറച്ച് നേരം ഒന്ന് വന്നിരുന്ന് എന്തെങ്കിലും സംസാരിക്കാം എന്ന് കരുതി…” വളരെ പാടുപെട്ട്
💬 Comments
View all comments