0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.2K

ചിരിച്ചുകൊണ്ട് തന്നെ അവളതിനും ഉത്തരം നൽകി.

“അല്ലല്ലോ…ഇവിടെ ഞാൻ ഉണ്ടല്ലോ പിന്നെങ്ങനെ ഒറ്റയ്ക്കാവും…” ആര്യൻ വളരെ സ്വാഭാവികതയോടെ ചോദിച്ചു.

ശാലിനി അവനെ നോക്കി പല്ല് കടിച്ചിട്ട് ലിയയെ നോക്കി അവൻ്റെയൊരു തമാശ എന്നപോലെ ചിരിച്ചു.

“പോടാ അവിടുന്ന് കളിയാക്കാതെ…ശാലിനി വാ…” എന്ന് പറഞ്ഞുകൊണ്ട് ലിയ അവളെ കൈ പിടിച്ച് അവളുടെ അരികിൽ നിർത്തി.

“നൈറ്റി ഇത് മതിയോ…പോരെങ്കിൽ പറഞ്ഞാൽ മതി വേറെ കൊണ്ടുവരാം ഞാൻ…” ശാലിനി ആര്യനെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു.

ആര്യൻ്റെ കണ്ണ് തള്ളുന്നത് ശാലിനി കണ്ടു. അവൾ പെട്ടെന്ന് തന്നെ നോട്ടം പിൻവലിച്ച് ലിയയെ നോക്കി ചിരിച്ചു. അത് കണ്ട് ആര്യൻ താടിക്ക് കയ്യും കൊടുത്ത് ചിരിച്ചുകൊണ്ട് നിന്നു.

“ഇത് മതി…ഇതിനെന്താ കുഴപ്പം…നല്ലതാണല്ലോ…” ലിയ അത് മറിച്ച് നോക്കിക്കൊണ്ട് പറഞ്ഞു.

“അല്ലാ…പാകം ആണോ…ഇട്ട് നോക്കിയില്ലേ…”

“ഒന്ന് കുളിച്ചിട്ട് മാറാം എന്ന് കരുതി…കുളിക്കാൻ കയറാൻ തുടങ്ങുമ്പോഴാ ശാലിനി വന്നത്…”

“ആണോ…വേണമെങ്കിൽ ഇട്ട് നോക്കിയിട്ട് കുളിക്കാൻ കേറിയാലും മതി കേട്ടോ…പാകം ആയില്ലെങ്കിൽ കുളിക്കുമ്പോഴേക്ക് എനിക്ക് പോയി വേറെ എടുത്തോണ്ട് വരാമല്ലോ…”

“അയ്യോ…ഇനി വേറെയൊന്നും വേണ്ടാ…എനിക്ക് ശാലിനിയെക്കാളും കുറച്ച് വണ്ണക്കൂടുതൽ അല്ലേ ഉള്ളൂ…പാകം ആവും…ഇല്ലെങ്കിൽ ഒരു ദിവസത്തെ കാര്യമല്ലേ അഡ്ജസ്റ്റ് ചെയ്തോളാം ഞാൻ…” ലിയ സന്തോഷത്തോടെ മറുപടി നൽകി.

“അങ്ങനെ അഡ്ജസ്റ്റ് ചെയ്യേണ്ട കാര്യമൊന്നുമില്ല കേട്ടോ…എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി ബുദ്ധിമുട്ടാവും എന്നൊന്നും വിചാരിക്കേണ്ട കാര്യമില്ല…അല്ലേടാ…?” ശാലിനി പറഞ്ഞ ശേഷം ആര്യനോടായി ചോദിച്ചു.

പെട്ടെന്ന് അങ്ങനൊരു ചോദ്യം കേട്ട ആര്യൻ ഇതെല്ലാം കണ്ട് ഞെട്ടി നിന്നതിനാൽ എന്ത് പറയണമെന്ന് ആലോചിക്കുക പോലും ചെയ്യാൻ പറ്റാതെ “അതേ അതേ…”

💬 Comments

View all comments