0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Aegon Targaryen Read All Parts 12.3K

കരച്ചിൽ അടക്കാൻ ശ്രമിച്ചു.

"ഇത്താ…" ആര്യൻ പതിഞ്ഞ സ്വരത്തിൽ സുഹറയെ വിളിച്ചു.

സുഹറ ആര്യനിൽ നിന്നും അടർന്നു മാറി സാരിത്തുമ്പ് കൊണ്ട് മുഖം തുടച്ച ശേഷം അവിടെയുണ്ടായിരുന്ന കസേരയിലേക്ക് ഇരുന്നു.

അവൾ അവൻ്റെ ശരീരത്തിൽ നിന്നും അകന്ന് മാറിയപ്പോഴാണ് ആ നിൽപ്പിന് ഒരു സുഖം ഉണ്ടായിരുന്നതായി ആര്യന് മനസ്സിലായത്. ഒരുപക്ഷേ ഇങ്ങനെ ഒരു അവസ്ഥയിലും സാഹചര്യത്തിലും അല്ലായിരുന്നെങ്കിൽ താൻ സുഹറിത്തയെ മാറോട് ചേർത്ത് തന്നെ നിർത്താൻ കൊതിച്ചേനേം എന്നും അവന് തോന്നിപ്പോയി. ആര്യൻ സുഹറയുടെ അടുത്തായി തന്നെ മറ്റൊരു കസേരയിൽ ഇരുന്നതും അവൾ വീണ്ടും തുടർന്നു.

"അയാള് പറഞ്ഞത് ആര്യൻ കേട്ടിരുന്നില്ലേ…എനിക്ക് പക്ഷം നിൽക്കാൻ വേണ്ടി ഞാൻ ഇവിടെയുള്ളവർക്കെല്ലാം കിടന്ന് കൊടുക്കുവാണെന്ന്…സ്വന്തം ഭാര്യയെക്കുറിച്ച് പോലും ഇങ്ങനൊക്കെ പറയുന്ന നീചനും ക്രൂരനും വൃത്തികെട്ടവനുമായ ഒരു മനുഷ്യനാണ് അയാൾ…അല്ലാ…മൃഗം…മൃഗമാണയാൾ…അല്ലെങ്കിൽ ഒരു മനുഷ്യന് സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ വിവസ്ത്രയാക്കി അത് കണ്ട് ആസ്വദിക്കാൻ എങ്ങനെയാണ് കഴിയുക…" സുഹറ പല്ല് കടിച്ചു. വാക്കുകളിൽ അയാളോടുള്ള ദേഷ്യം അത്രത്തോളം ആഴത്തിൽ ആയിരുന്നു.

ആര്യൻ സുഹറ പറയുന്നതിന് എതിരഭിപ്രായം ഇല്ലാതെ മൗനമായി തന്നെ ഇരുന്നു. "അതേ…ഒരു മനുഷ്യന് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ…!" അവൻ മനസ്സിൽ ആലോചിച്ചു.

"കാശിന് വേണ്ടി അയാളെന്നെ വിൽക്കാൻ പോലും മടി കാണിക്കില്ലെന്ന് എനിക്കിപ്പോൾ ബോധ്യമായി…" സുഹറയുടെ കണ്ണുനീർ വീണ്ടും കവിളിലൂടെ ഒഴുകിയിറങ്ങി.

"ശ്ശേ…അങ്ങനെയൊന്നും ഉണ്ടാവില്ല ഇത്താ…ഞങ്ങളൊക്കെ ഇല്ലേ ഇവിടെ…" ആര്യൻ അവളെ വീണ്ടും ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

സുഹറ ഒന്നും മിണ്ടാതെ കണ്ണുനീർ തുടച്ചു.

"ഇത്തയ്ക്ക് അയാളോട് തിരിച്ചും പ്രതികരിച്ചൂടെ…ഇത്ത പറഞ്ഞപോലെ അയാളെ എതിർത്ത് നിൽക്കാൻ ധൈര്യം കാണിച്ചാൽ അയാൾടെ ഉപദ്രവം

💬 Comments

View all comments