Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
കുറഞ്ഞാലോ…" ആര്യൻ ഒരു പോംവഴിയെന്ന പോലെ അവൻ്റെ സംശയം പ്രകടിപ്പിച്ചു.
"അയാളെ എതിർത്ത് നിൽക്കാനുള്ള ധൈര്യം എനിക്കില്ല ആര്യാ…അയാളെന്നെ പ്രതികരണ ശേഷി ഇല്ലാത്ത ഒരു സ്ത്രീ ആക്കി മാറ്റുകയായിരുന്നു…പേടിയോടെ മാത്രമേ എനിക്ക് അയാളെ ഇപ്പോ ഓർക്കാൻ സാധിക്കുകയുള്ളൂ…ഓരോ തവണ അയാൾ വന്നിട്ട് പോകുമ്പോഴും ആശ്വാസം അല്ലാ, മറിച്ച് അയാളിനി എപ്പോഴാവും വീണ്ടും വരിക എന്ന് ആലോചിച്ചുള്ള പേടിയിലാണ് ഞാൻ ഇവിടെ കഴിയുന്നത്…ഞാൻ ആര്യനോട് പറയാറില്ലേ വല്ലപ്പോഴുമൊക്കെ ഇതിലെ വരണമെന്ന്…അത് മറ്റൊന്നുംകൊണ്ടല്ല, ആരെങ്കിലുമൊക്കെ ഇവിടെ വന്ന് എന്നോട് സംസാരിച്ചാൽ അത്രയും നേരമെങ്കിലും മറ്റൊന്നും ആലോചിച്ച് പേടിക്കാതെ ഇവിടെ ഇരിക്കാമല്ലോ എന്ന് കരുതിയാണ്…" സുഹറ അവളുടെ സങ്കടങ്ങളെല്ലാം ഓരോന്നായി തുടർന്നു.
"ചിലപ്പോൾ തോന്നും എന്തിനാ ഇങ്ങനെ ജീവിക്കുന്നതെന്ന്…പക്ഷേ ഒരിക്കൽ കൂടി എൻ്റെ ഉപ്പയേയും ഉമ്മയേയും ഒന്ന് കാണാനും ഇത്താ എന്നുള്ള എൻ്റെ അനിയൻ്റെ വിളി കേൾക്കാനുമുള്ള ഒരു ആഗ്രഹത്തിൻ്റെ പുറത്താണ് ഞാൻ ഇപ്പോഴും…അല്ലെങ്കിൽ ഞാൻ എപ്പോഴേ ഈ വീട്ടിനുള്ളിൽ തന്നെ എൻ്റെ ജീവിതം അവസാ…"
സുഹറ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപ് തന്നെ ആര്യൻ അവളുടെ ചുണ്ടിൽ അവൻ്റെ വലതുകൈ വിരലുകൾ അമർത്തിയ ശേഷം "അരുത്" എന്ന ആംഗ്യത്തിൽ തല ചരിച്ചു.
അതുകണ്ട സുഹറ അവൻ്റെ കൈയിൽ പിടിച്ച് കൈപ്പത്തി അവളുടെ ഇടതു കവിളിനോട് ചേർത്ത് പിടിച്ചുകൊണ്ട് അതിൽ തല ചായ്ച്ചു.
സുഹറയുടെ മിഴികളിൽ നിന്നും ഉത്ഭവിക്കുന്ന അശ്രുക്കളുടെ ചൂട് ആര്യൻ്റെ കൈയിൽ അറിയാൻ സാധിച്ചു. അവൻ മറുകൈകൊണ്ട് അവളുടെ മിഴികൾ തുടച്ചിട്ട് "എല്ലാം ശരിയാവും ഇത്താ…" എന്ന് പറഞ്ഞുകൊണ്ട് അവൾക്ക് ധൈര്യം നൽകി. അവൻ്റെ ആശ്വാസവാക്കുകൾക്കും പ്രവർത്തികൾക്കുമുള്ള നന്ദി സുഹറ
💬 Comments
View all comments