Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
ഒരു പുഞ്ചിരിയിലൂടെ അവനെ അറിയിച്ചു.
പുറത്ത് ഇരുട്ട് മൂടിയിരുന്നു. സമയം ആറര ആയിക്കാണും എന്ന് ആര്യൻ ഊഹിച്ചു.
"ഞാൻ എങ്കിൽ ഇറങ്ങട്ടെ ഇത്താ…?" കുറച്ച് നേരത്തെ മൗനത്തിനൊടുവിൽ ആര്യൻ ചോദിച്ചു.
സുഹറ ആര്യനെ നോക്കി. അവളുടെ ഉള്ളിൽ അവനോട് പോകണ്ട എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും അവൾക്ക് അത് പറയാൻ തോന്നിയില്ല. അവളെഴുന്നേറ്റുകൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു.
"വിഷമിക്കരുത് എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നറിയാം…ധൈര്യമായിട്ടിരിക്ക്…പടച്ചോൻ വലിയവനാണെന്ന് ഞാനും കേട്ടിട്ടുണ്ട്…" ആര്യൻ എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു.
അവൻ്റെ വാക്കുകൾ കേട്ട് സുഹറ അവനെ കൈ ഉയർത്തി ഒന്ന് തലോടി.
"വളരെ കുറച്ച് നേരമാണെങ്കിൽ കൂടി എൻ്റെ കൂടെയിരുന്ന് എന്നെയൊന്ന് ആശ്വസിപ്പിക്കാൻ ആര്യൻ ശ്രമിച്ചല്ലോ…നന്ദിയുണ്ട്…ഒരുപാട്…" സുഹറ പറഞ്ഞു.
"ഏയ്…അതിൻ്റെയൊന്നും ആവശ്യമില്ല ഇത്ത…ഞാൻ ഇടയ്ക്ക് വരാമെന്ന് അന്ന് പറഞ്ഞ വാക്ക് തെറ്റിക്കില്ല…ഇനിയും വരാം…ഇപ്പൊ പോട്ടേ…"
"മ്മ്…" സുഹറ പുഞ്ചിരിച്ചുകൊണ്ട് തല കുലുക്കി.
ആര്യൻ അവിടെ നിന്നും ഇറങ്ങാനായി വാതിൽക്കലേക്ക് നടന്നു.
"അതേ ആര്യാ…ശാലിനിയുടെ കാര്യം ഞാൻ പറഞ്ഞത് ചന്ദ്രിക ചേച്ചിയോടും ശാലിനിയോടും ഒന്നും ചോദിക്കരുത് കേട്ടോ…ഇത് മറ്റാരും അറിയരുതെന്ന് ചേച്ചി എന്നോട് പറഞ്ഞിരുന്നു…" സുഹറ പെട്ടെന്ന് എന്തോ ഓർത്തത് പോലെ ആര്യൻ്റെ അരികിലേക്ക് ചെന്ന് പറഞ്ഞു.
"ഇല്ല ഇത്താ…" ആര്യൻ അതിന് ഒന്ന് പുഞ്ചിരിച്ച ശേഷം മറുപടി നൽകി.
അവൻ അവിടെ നിന്നും ഇറങ്ങി പടികൾ കയറി കനാലിലൂടെ നടന്നു. നടക്കുന്ന വഴിയിൽ പതിവുപോലെ തന്നെ അവനെ കുറെയേറെ ചിന്തകൾ പിടികൂടിയിരുന്നു.
രാജൻ എന്ന തലവേദന ഒരു പരിധി വരെ ഇനി തന്നോട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാൻ സാധ്യത ഇല്ല എന്ന വസ്തുത സുഹറയുടെ വാക്കുകളിൽ
💬 Comments
View all comments