0%

Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]

Author : Aegon Targaryen Read All Parts 16.1K

അടുക്കള തുടച്ച് വൃത്തി ആക്കാൻ തുടങ്ങി. മാറി നിക്കാൻ ആര്യൻ പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാതെ ലിയയും അവനെ ചെറിയ രീതിയിൽ സഹായിച്ചു. ഒടുവിൽ രണ്ടുപേരും അടുക്കളയിൽ നിന്നും ഹാളിലേക്ക് പോയി.

സമയം രാത്രി ഒമ്പത് കഴിഞ്ഞിരുന്നു. ലിയ വീട്ടിലേക്ക് വിളിച്ച് മോനോടും അമ്മയോടും അച്ഛനോടും സംസാരിച്ച് കാര്യങ്ങൾ അവരെ അറിയിച്ചു. ആര്യനും അവരോട് സംസാരിച്ച ശേഷം ലിയ നാളെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

“മോന് അമ്മേ കാണാത്തതിൽ വിഷമം ഉണ്ടല്ലേ…?” ആര്യൻ ലിയയോട് ചോദിച്ചു.

“ആദ്യമായിട്ടാ അവനെ വിട്ട് ഞാൻ മാറി നിൽക്കുന്നത്…” ലിയ ഒന്ന് പുഞ്ചിരിച്ച ശേഷം പറഞ്ഞു.

“സാരമില്ല ചേച്ചീ നാളെ കാണാമല്ലോ…ഒരു ദിവസത്തെ കാര്യമല്ലേയുള്ളൂ…” അവൻ അവളെ ആശ്വസിപ്പിച്ചു.

“ഉം…” ലിയ ഒന്ന് മൂളി.

കുറച്ച് നിമിഷങ്ങൾ അവിടെയാകെ നിശബ്ദത പടർന്നു. ഒടുവിൽ എന്തോ പെട്ടെന്ന് ഓർത്തത് പോലെ ആര്യൻ മൗനം വെടിഞ്ഞുകൊണ്ട് ചോദിച്ചു.

“ചേച്ചീ…ഞാൻ അതിൽ അമ്മയെ ഒന്ന് വിളിച്ചോട്ടെ…?” ആര്യൻ്റെ സ്വരം ചെറുതായി ഇടറിയിരുന്നു.

“അതിനെന്താ വിളിച്ചോടാ…ദാ ഫോൺ…” ലിയ അവൻ്റെ നേരെ ഫോൺ നീട്ടി.

ആര്യൻ സന്തോഷത്തോടെ അവളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി. അവൻ വീട്ടിലെ ലാൻഡ് ഫോൺ നമ്പറിൻ്റെ അക്കങ്ങൾ ഓരോന്നായി അതിൽ ഡയൽ ചെയ്തു. കോൾ അമർത്തിയ ശേഷം കേട്ട ഓരോ റിങ്ങുകളോടൊപ്പവും അവൻ്റെ നെഞ്ചും മുഴങ്ങി. ഒടുവിൽ അപ്പുറത്ത് നിന്നും ഫോൺ എടുത്തു.

“ഹലോ…” അമ്മയുടെ ശബ്ദം അവൻ്റെ കാതിൽ മുഴങ്ങി.

ആര്യൻ ഒന്നും മിണ്ടാനാകാതെ ഇരുന്നു.

“ഹലോ ആരാ…?” വീണ്ടും അപ്പുറത്ത് നിന്നും അമ്മയുടെ ശബ്ദം.

“അമ്മേ…”

💬 Comments

View all comments