0%

Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]

Author : Aegon Targaryen Read All Parts 16.1K

ആര്യൻ മൗനം വെടിഞ്ഞുകൊണ്ട് സ്നേഹത്തോടെ വിളിച്ചു.

“ആര്യാ…മോനേ…” അമ്മയുടെ മോനേ എന്നുള്ള വിളി അവൻ്റെ കാതുകളിൽ പതിഞ്ഞതും ആര്യൻ്റെ കണ്ണുകൾ കലങ്ങിയത് ലിയ കണ്ടു.

“അമ്മേ…” അമ്മയുടെ സ്വരം കേട്ട് ആര്യൻ വീണ്ടും വിളിച്ചുപോയി.

“മോനേ നീ ഇത് എവിടെയാ…എവിടുന്നാ വിളിക്കണെ…?”

“അമ്മേ ഇത് ലിയ ചേച്ചിയുടെ ഫോണാ…ലിയ ചേച്ചി ഇവിടെ എൻ്റെ കൂടെയുണ്ട്…”

ആര്യൻ ലിയ വന്നത് മുതലുള്ള കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു. അമ്മ എല്ലാം കേട്ട ശേഷം ലിയക്ക് ഒരു കുറവും ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന് അവനോട് പറഞ്ഞു. അവൻ അതിനെല്ലാം മറുപടി കൊടുത്തു.

“അമ്മയ്ക്ക് സുഖമാണോ…?” ആര്യൻ ചോദിച്ചു.

“അതേ മോനേ സുഖമാണ്…അമ്മയുടെ കാര്യം ആലോചിച്ച് മോൻ വിഷമിക്കണ്ട…മോൻ സുഖമായിട്ടിരിക്ക്…”

“എനിക്കിവിടെ സുഖമാണ് അമ്മേ…അമ്മ കഴിച്ചോ?…മരുന്നൊക്കെ സമയത്തിന് കഴിക്കുന്നുണ്ടോ?…എന്തേലും വയ്യായിക ഉണ്ടെങ്കിൽ എന്നെ അറിയിക്കണം…”

“കഴിച്ചു മോനേ…മരുന്നൊക്കെ കഴിക്കുന്നുണ്ട്…അമ്മയ്ക്ക് ഒരു വയ്യായികയും ഇല്ലാ…അതൊന്നും ഓർത്ത് മോൻ പേടിക്കണ്ട…മോൻ കഴിച്ചോ…അല്ല നിങ്ങള് കഴിച്ചോ…?”

“കഴിച്ചു അമ്മേ…ഞാൻ ദേ ലിയ ചേച്ചിയുടെ കൈയിൽ ഫോൺ കൊടുക്കാം അമ്മ സംസാരിക്ക്…” ആര്യൻ ലിയക്ക് നേരെ ഫോൺ നീട്ടി.

ലിയ അത് ആഗ്രഹിച്ചിരുന്നത് പോലെ ഉടനെ തന്നെ ഫോൺ വാങ്ങി ചെവിയിൽ വെച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.

“ഹലോ അമ്മേ…” ലിയ വിളിച്ചു. അതിന് ശേഷം അവർ പറഞ്ഞത് എന്തൊക്കെയാണെന്ന് ആര്യൻ ശ്രദ്ധിച്ചില്ല. അവൻ്റെ മനസ്സിൽ അമ്മയെ കാണണം എന്ന ആഗ്രഹം മാത്രം ആയിരുന്നതിനാൽ മിഴികളിൽ നിന്നും കണ്ണുനീർ പൊഴിയാൻ തുടങ്ങി. അവൻ അത് കവിളിലൂടെ ഒഴുകുംതോറും തുടച്ചുകൊണ്ടേയിരുന്നു. ലിയ അത് ശ്രദ്ധിച്ചെങ്കിലും അമ്മയോട് പറയാൻ നിന്നില്ല. വെറുതേ അമ്മയേക്കൂടി

💬 Comments

View all comments