0%

Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]

Author : Aegon Targaryen Read All Parts 16.7K

ആര്യൻ ചിരിച്ചു.

“എങ്കിൽ പിന്നെ നിനക്ക് ഉറക്കം വരുന്ന വരെ എൻ്റെകൂടെ ഇരുന്ന് എന്തേലും സംസാരിച്ചൂടെ…അത് പറ്റില്ല അവന്…” ലിയ ചെറിയൊരു പരിഭവത്തോടെ പറഞ്ഞു.

“ചേച്ചി ഒന്നാമത് സ്ഥലം മാറി കിടക്കുവല്ലേ…അപ്പൊ പിന്നെ കൂടുതൽ ശല്യം ചെയ്യണ്ട എന്ന് കരുതിയാ ഞാൻ…” ആര്യൻ തലയിൽ ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.

“പിന്നേ നീ എനിക്ക് വലിയ ശല്യം ആണല്ലോ!…നിനക്ക് എൻ്റെ കഥ പറച്ചിലും കത്തി അടിയും കേൾക്കാൻ താൽപര്യമില്ലെങ്കിൽ അതങ്ങ് പറഞ്ഞാൽ പോരേ?…ഹും…” ലിയ മുഖം ചുളിച്ചു.

“ദേ തുടങ്ങി…അങ്ങനെ താൽപര്യം ഇല്ലാഞ്ഞിട്ടാണോ എന്നും നാല് മണി വരെ ചേച്ചീടെ കത്തി ഞാൻ കേട്ടോണ്ടിരിക്കുന്നത്…?” ആര്യൻ ചോദിച്ചു.

“എങ്കിൽ പിന്നെ ഇവിടിരുന്ന് എൻ്റെ പുതിയ കുറച്ച് കത്തിയും കഥയും കേൾക്ക്…ഉറക്കം വരുമ്പോ പോകാം…” ലിയ കല്പിച്ചു.

“ഉം ശരി…ഇനി അതിൻ്റെ പേരിലൊരു വഴക്ക് വേണ്ട…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ കട്ടിലിലേക്ക് കയറി ഇരുന്നു.

ലിയയും പുഞ്ചിരിച്ചുകൊണ്ട് തന്നെ അവൻ്റെയോപ്പം കട്ടിലിൻ്റെ ഒരു വശത്ത് കയറി ഇരുന്നു. ഇരുന്നപ്പോൾ ലിയയുടെ മാറിടങ്ങൾ മെല്ലെ കുലുങ്ങിയതും ആര്യൻ ശ്രദ്ധിച്ചു.

“ഹാ തുടങ്ങിക്കോ…” ആര്യൻ ലിയയെ നോക്കി പറഞ്ഞു.

“എന്ത്…?” അവൾ സംശയം പ്രകടിപ്പിച്ചു.

“അത് ശരി…കത്തി തുടങ്ങിക്കോളാൻ…അതിനല്ലേ എന്നെ ഇവിടെ പിടിച്ച് ഇരുത്തിയത്…” ആര്യൻ ചിരിച്ചു.

“ഓ തമാശ…” ലിയയും ചെറുതായി ചിരിച്ചെന്ന് വരുത്തി.

“തമാശ അല്ലെന്ന്…പറ എന്താണെന്ന് വെച്ചാൽ വേഗം…”

“അങ്ങനിപ്പോ കഷ്ടപ്പെട്ട് നീ ഇവിടെ ഇരിക്കണമെന്നില്ല…പൊയ്ക്കോ വയ്യെങ്കിൽ…” ലിയയുടെ മുഖം വാടി.

“ഹഹ പറ്റിച്ചേ…എങ്കിൽ ഒരു സത്യം പറയട്ടേ…തമാശ തന്നെയായിരുന്നു…ഞാൻ പോവില്ല…” ആര്യൻ കൊച്ചുകുട്ടികളെ പോലെ ചെറിയ ശബ്ദത്തിൽ പറഞ്ഞു.

💬 Comments

View all comments