0%

Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]

Author : Aegon Targaryen Read All Parts 16.7K

ലിയയുടെ വാടിയ മുഖം വീണ്ടും ഒരു ചെറുപുഞ്ചിരിയോടുകൂടി വിരിയുന്നത് ആര്യൻ കണ്ടു.

“ലിയക്കുട്ടി കഥ പറ…ഞാൻ കേൾക്കട്ടെ…” ആര്യൻ കൈകൾ രണ്ടും താടിക്ക് വിടർത്തി വെച്ചുകൊണ്ട് കട്ടിലിൽ കമിഴ്ന്നു കിടന്ന് കുട്ടികളെപ്പോലെ കാലാട്ടി കിടന്നു.

അത് കണ്ട ലിയ അറിയാതെ പൊട്ടിച്ചിരിച്ചുപോയി.

“ഈ ചെക്കൻ…” എന്ന് പറഞ്ഞുകൊണ്ട് ലിയ അവൻ്റെ കവിളത്തൊന്ന് കിള്ളി.

“പണ്ട് കുഞ്ഞുന്നാളിൽ കിടക്കുന്നതിന് മുൻപായി അമ്മൂമ്മയുടെ അടുത്ത് ഇങ്ങനെ കഥ കേൾക്കാൻ പോയി കിടക്കുന്നത് ഓർമ വന്നു എനിക്ക് പെട്ടെന്ന്…” ആര്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“നിൻ്റെ ഈ കിടപ്പ് കണ്ടപ്പോൾ എനിക്കും അത് തന്നാ തോന്നിയത്…” ലിയ മറുപടി നൽകി.

“ഹാ അതൊക്കെ ഒരു കാലം…ഇനിയുള്ള പിള്ളേർക്ക് ഇത് വല്ലോം പറഞ്ഞാൽ മനസ്സിലാകുമോ എന്തോ…?” ആര്യൻ ഒരു നെടുവീർപ്പോടെ പറഞ്ഞു.

“സത്യം…” ലിയയും അത് സമ്മതിച്ചു.

“ഹാ അത് പോട്ടെ…ലിയ അമ്മൂമ്മേടെ കഥ പറ…എനിക്ക് കേൾക്കാൻ കൊതിയായി…” ആര്യൻ വീണ്ടും കാലാട്ടി കളിച്ചു.

“എനിക്ക് വട്ടാണെന്ന് വിചാരിക്കുന്നുണ്ടാവും നീ അല്ലേ…?” ലിയ ചിരിച്ചുകൊണ്ട് അവൻ്റെ മുടിയിൽ തഴുകി ചോദിച്ചു.

“അതെന്തിനാ…?” ആര്യൻ മനസ്സിലാവാതെ ചോദിച്ചു.

“അല്ലാ…രാത്രി കിടക്കാൻ പോയവനെ പിടിച്ചിരുത്തി കഥ കേൾപ്പിക്കുന്നത് ആലോചിച്ച്…” ലിയ ഒരു തമാശ പോലെ പറഞ്ഞു.

“ഏയ്…അങ്ങനൊന്നും ഞാൻ വിചാരിച്ചില്ല…” ആര്യൻ കാലിൻ്റെ ആട്ടൽ നിർത്തിയ ശേഷം പറഞ്ഞു.

“എന്നിട്ടാണോ നീ കിടക്കാൻ പോകാൻ ധൃതി കാട്ടിയത്…?” അവൾ പുരികം ഉയർത്തി.

“ശെടാ…അത് ഞാൻ പറഞ്ഞല്ലോ…വീട് മാറി കിടക്കുവാണ് ചേച്ചി…അപ്പോൾ കുറച്ച് മനസമാധാനത്തോടെ കിടന്നോട്ടെ, പാതിരാത്രി വരെ കൂടെയിരുന്ന് ഞാനായിട്ട് ശല്യപ്പെടുത്തണ്ട എന്ന് വിചാരിച്ച് പോയെന്നേയുള്ളു…അല്ലാതെ ചേച്ചിയോട്

💬 Comments

View all comments