0%

Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]

Author : Aegon Targaryen Read All Parts 17K

ഞാൻ കരുതി മുഴുവൻ ഒരുക്കവും കഴിഞ്ഞിട്ടേ ഇറങ്ങൂ എന്ന്…” മുടിയിൽ തോർത്തും കെട്ടിവെച്ച്, സാരി പെട്ടെന്ന് ഒപ്പിച്ചുടത്തുകൊണ്ട് വന്ന ലിയയെ കണ്ട് ആര്യൻ പറഞ്ഞു.

“നീ ഒരു ഷർട്ടും പാൻ്റും വലിച്ച് കയറ്റി ഇടുന്നത് പോലെ അത്ര എളുപ്പമുള്ള പരിപാടി അല്ല മോനേ ഇത്…” ലിയ തിരിച്ചടിച്ചു.

“അങ്ങനെ ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ…എന്നാലും…അല്ലാ ഇനി മേക്കപ്പ് എല്ലാം എപ്പോഴാ…?” ആര്യൻ ചോദിച്ചു.

“അതിന് ഞാൻ അതുമായിട്ടല്ലല്ലോ വന്നത്…നിൻ്റെ കൈയിൽ പൗഡർ ഉണ്ടോ…?” ലിയ തിരക്കി.

“ഞാൻ അതൊന്നും ഇടാറില്ല…അതുകൊണ്ട് തന്നെ ഇവിടില്ല…” ആര്യൻ പറഞ്ഞുകൊണ്ട് കഴിപ്പ് തുടർന്നു.

“പൗഡർ ഇല്ലെങ്കിൽ വേണ്ട…ചീപ്പുണ്ടോ…?” ലിയയുടെ അടുത്ത ചോദ്യം.

“ഹാ അത് തരാം…” ആര്യൻ ചിരിച്ചു.

“ഭാഗ്യം അതെങ്കിലും ഉണ്ടല്ലോ…”

“അത് പിന്നെ മുടിയൊക്കെ ചീകി ഒതുക്കി ഒന്ന് മെനയാവണ്ടേ…ഒരുപാട് വീടുകളിൽ പോയി കത്ത് കൊടുക്കാനുള്ളതല്ലേ…?” ആര്യൻ മുടിയിൽ ഒന്ന് തഴുകിക്കൊണ്ട് പറഞ്ഞു.

“പിന്നെന്താ പൗഡർ വേണ്ടാന്ന് വച്ചത്…?” ലിയ വീണ്ടും ചിരിച്ചു.

“നാച്ചുറൽ ആയിട്ട് സൗന്ദര്യം ഉള്ളപ്പോൾ അതിൻ്റെയൊക്കെ ആവശ്യം എനിക്കുണ്ടോ ചേച്ചി പറ…” ആര്യൻ സ്വയം പുകഴ്ത്തി.

“അയ്യടാ…എന്നിട്ടും ഞാൻ ഇടുന്നുണ്ടല്ലോ…” ലിയയും വിട്ടുകൊടുത്തില്ല.

“അത് സൗന്ദര്യം ഇല്ലാഞ്ഞിട്ട്…ഹഹഹ…” ആര്യൻ ലിയയെ കളിയാക്കാൻ ആ അവസരം ഉപയോഗിച്ചു.

“പോടാ അവിടുന്ന്…” ലിയ അവന് നേരെ കൈ വീശിയിട്ട് അവനൊപ്പം ചിരിച്ചു.

ആര്യൻ കഴിച്ച് കഴിഞ്ഞ ശേഷം എഴുന്നേറ്റ് പോയി പാത്രവും കൈയും കഴുകി തിരികെ ലിയയുടെ അടുത്ത് തന്നെ വന്നു.

“നീ റെഡി ആകുന്നില്ലേ…?” ലിയ അവൻ്റെ നിൽപ്പ് കണ്ട് ചോദിച്ചു.

“ഉണ്ട്…”

“പിന്നെന്താ ഇങ്ങനെ നിൽക്കുന്നെ…?”

💬 Comments

View all comments